ബാത്ത്റൂം വൃത്തിയാക്കിയിട്ടും വൃത്തിയാകുന്നില്ലേ? ഈ തെറ്റുകളാകാം കാരണം

സമകാലിക മലയാളം ഡെസ്ക്

ബാത്ത്റൂം വൃത്തിയാക്കാൻ മണിക്കൂറുകളോളം ഉരച്ച് കഴുകിയിട്ടും പ്രതീക്ഷിച്ചത്ര വൃത്തിയാകുന്നില്ലെന്ന് തോന്നാറുണ്ടോ? കൂടുതൽ ക്ലീനർ ഉപയോഗിക്കുന്നതോ ശക്തമായി ഉരയ്ക്കുന്നതോ മാത്രമല്ല ബാത്ത്റൂം വൃത്തിയാക്കാനുള്ള വഴി.

Bathroom Cleaning | Pinterest

വൃത്തിയാക്കുന്ന രീതിയിലെ ചില ചെറിയ തെറ്റുകൾ തന്നെ ജോലി കൂടുതൽ ബുദ്ധിമുട്ടാക്കുകയും ചിലപ്പോൾ പ്രതലങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യാം. ക്ലീനിങ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്ന ആറ് സാധാരണ തെറ്റുകൾ ഇവയാണ്.

Bathroom Cleaning | Pinterest

ബാത്ത്റൂം ക്ലീനർ നേരിട്ട് പ്രതലത്തിൽ സ്പ്രേ ചെയ്യുന്നതിന് മുമ്പ് പൊടിയും മുടിയും മറ്റ് വരണ്ട അഴുക്കുകളും നീക്കം ചെയ്യണം. വരണ്ട അഴുക്കിന് മുകളിൽ നനഞ്ഞ ക്ലീനർ ഉപയോഗിച്ചാൽ അവ പടരാനും പ്രതലത്തിൽ ഒട്ടിപ്പിടിക്കാനും സാധ്യതയുണ്ട്. ആദ്യം ഡ്രൈ ക്ലീനിങ്, പിന്നീട് വെറ്റ് ക്ലീനിങ് എന്ന രീതിയാണ് വിദഗ്ധർ നിർദേശിക്കുന്നത്.

Bathroom Cleaning | Pinterest

കൗണ്ടർടോപ്പ്, സിങ്ക്, ടോയ്ലറ്റ് എന്നിവയുടെ പതിവ് വൃത്തിയാക്കലിന് സാധാരണ സ്പ്രേ ക്ലീനറുകൾ മതിയാകാം. എന്നാൽ കട്ടിയുള്ള സോപ്പ് പാടുകൾ, കാൽസ്യം നിക്ഷേപം, പൂപ്പൽ എന്നിവ നീക്കം ചെയ്യാൻ ഫോം ക്ലീനർ കൂടുതൽ ഫലപ്രദമായേക്കാം. പ്രത്യേകിച്ച് ചുവരുകൾ, ടബ്ബുകൾ, ടോയ്ലറ്റ് പോലുള്ള വെർട്ടിക്കൽ അല്ലെങ്കിൽ കർവ്ഡ് പ്രതലത്തിൽ ഫോം കൂടുതൽ നേരം പിടിച്ചുനിൽക്കുന്നതിനാൽ അഴുക്ക് ഇളക്കാൻ സമയം ലഭിക്കും.

Bathroom Cleaning | Pinterest

ഡിസിൻഫെക്ടന്റ് ഉപയോഗിച്ചാൽ ഉടൻ തന്നെ തുടച്ചുകളയുന്നത് ഫലപ്രാപ്തി കുറയ്ക്കാം. ഓരോ ഉൽപ്പന്നത്തിനും ആവശ്യമായ സമയം വ്യത്യസ്തമാണ്. ചില ഡിസിൻഫെക്ടന്റുകൾക്ക് ബാക്ടീരിയ നശിപ്പിക്കാൻ കുറഞ്ഞത് 30 സെക്കൻഡ് എങ്കിലും പ്രതലത്തിൽ തുടരേണ്ടിവരും.

Bathroom Cleaning | Pinterest

അഴുക്ക് പോകുന്നില്ലെന്ന് കരുതി കൂടുതൽ ശക്തമായി ഉരയ്ക്കുന്നത് എല്ലായ്പ്പോഴും നല്ലതല്ല. അമിതമായി ഉരയ്ക്കുന്നത് സിങ്ക്, ടബ്, തുടങ്ങിയവയുടെ പ്രതലത്തിൽ പോറൽ ഉണ്ടാക്കുകയോ കോട്ടിങ് നശിപ്പിക്കുകയോ ചെയ്യാം.

Bathroom Cleaning | Pinterest

കാബിനറ്റിനുള്ളിൽ, ഡ്രോയറുകൾ, സോപ്പ് ഹോൾഡർ, ടൂത്ത് ബ്രഷ് ഹോൾഡർ തുടങ്ങിയ ചെറിയ ഇടങ്ങളിലും പൊടിയും അഴുക്കും അടിഞ്ഞുകൂടാം. ബോട്ടിലുകൾക്കും മറ്റ് സാധനങ്ങൾക്കും അടിയിലുള്ള ഭാഗങ്ങളും ഇടയ്ക്കിടെ നീക്കി വൃത്തിയാക്കണം.

Bathroom Cleaning | Pinterest

ബാത്ത്റൂം വൃത്തിയാക്കുമ്പോൾ ക്ലീനിങ് ഉൽപ്പന്നങ്ങൾ പരസ്പരം കലർത്തരുത്. പ്രത്യേകിച്ച് ബ്ലീച്ച്, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ തമ്മിൽ കലർത്തുന്നത് അപകടകരമായ വാതകങ്ങൾ ഉണ്ടാക്കാം. വ്യത്യസ്ത ക്ലീനറുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ലേബലിലെ സുരക്ഷാ നിർദേശങ്ങൾ വായിക്കുന്നത് പ്രധാനമാണ്.

Bathroom Cleaning | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File