പ്രഷര്‍ കുക്കര്‍ കരിഞ്ഞു പോയോ? ഈ ട്രിക്കുകൾ പരീക്ഷിക്കൂ...

സമകാലിക മലയാളം ഡെസ്ക്

വീട്ടില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് പ്രെഷര്‍ കുക്കര്‍.

പ്രതീകാത്മക ചിത്രം | AI Generated

കുറെ നാള്‍ ഉപയോഗിച്ചാല്‍ കുക്കറിനുള്ളില്‍ കരിഞ്ഞ ഭക്ഷണാവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ച് കറുത്ത പാടുകള്‍ ഉണ്ടായി വരുന്നത് കാണാം.

പ്രതീകാത്മക ചിത്രം | AI generated

സ്ക്രബ്ബര്‍ ഉപയോഗിച്ച് ബലം പ്രയോ​ഗിക്കാതെ എങ്ങനെ കരിപിടിച്ച പ്രഷർ കുക്കർ എളുപ്പത്തി വൃത്തിയാക്കാം എന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ചൂടുവെള്ളം

തിളപ്പിച്ച വെള്ളം കുക്കറിലേക്ക് ഒഴിച്ച് ഏകദേശം 10-15 മിനിറ്റ് വെയ്ക്കുക. അത് പിന്നീട് ഡിഷ്‌വാഷ് ലിക്വിഡ് ഉപയോഗിച്ച് എളുപ്പത്തിൽ സ്‌ക്രബ് ചെയ്യാം.

Hot water | Pinterest

ബേക്കിങ് സോഡ

കുക്കറില്‍ രണ്ടോ മൂന്നോ ടീസ്പൂൺ ബേക്കിങ് സോഡയും ലിക്വിഡ് സോപ്പും വെള്ളവും ചേർക്കുക. കുറഞ്ഞ ചൂടിൽ അര മണിക്കൂർ വേവിക്കുക. ഇത് അടുപ്പില്‍ നിന്നും ഇറക്കിയ ശേഷം തണുപ്പിക്കുക. തണുത്തു കഴിഞ്ഞാല്‍ കഴുകുക.

Baking soda | Pinterest

സവാള

കുക്കറില്‍ കുറച്ച് വെള്ളം ഒഴിച്ച് അതിലേക്ക് അഞ്ചോ ആറോ സവാളയുടെ തൊലികൾ ഇടുക. ഈ തൊലിയും വെള്ളവും 20 മുതൽ 30 മിനിറ്റ് വരെ തിളപ്പിക്കുക. ശേഷം, ഇറക്കി വെച്ച് തണുത്ത ശേഷം ഉരച്ചു കഴുകാം.

Red onions | Pexels

പുളി, നാരങ്ങാനീര്

കുക്കറില്‍ പകുതിയോളം വെള്ളം നിറയ്ക്കുക. ഒരു ടീസ്പൂണ്‍ വാളന്‍പുളിയും അര മുറി നാരങ്ങാനീരും ചേർത്ത ശേഷം കുക്കർ സ്റ്റൗവിൽ വയ്ക്കുക. ഇത് തിളപ്പിച്ച ശേഷം വാങ്ങി വയ്ക്കുക. അല്‍പ്പം കഴിഞ്ഞ് സ്ക്രബ്ബര്‍ ഉപയോഗിച്ച് ഉരച്ചു കഴുകാം.

പ്രതീകാത്മക ചിത്രം | AI Generated

കോണ്‍ഫ്ലോര്‍

ഒരു മിക്സിങ് പാത്രത്തിൽ, 2 ടേബിൾസ്പൂൺ കോൺ ഫ്ലോറും 1 കപ്പ് വെള്ളവും യോജിപ്പിക്കുക. ഒരു ബ്രഷ് ഉപയോഗിച്ച് കുക്കറില്‍ കറയുള്ള ഭാഗത്ത് ഈ പേസ്റ്റ് പുരട്ടുക. ഏകദേശം പതിനഞ്ചു മിനിറ്റ് കഴിഞ്ഞാല്‍ ഇത് നന്നായി കഴുകുക, കറുത്ത കറകള്‍ പോകും.

Cornflour | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File