മാനസിക ആരോഗ്യത്തെ മാത്രമല്ല, വയറിന്റെ ആരോഗ്യത്തെയും സ്വാധീനിക്കും! സമ്മർദം കുടലിനെ എങ്ങനെ മാറ്റും?

സമകാലിക മലയാളം ഡെസ്ക്

സ്ട്രെസ് കൂടുമ്പോൾ വയറിന് എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിട്ടുണ്ടോ? അത് വെറും തോന്നലാകണമെന്നില്ല. ദഹനപ്രക്രിയയ്ക്ക് മാത്രമല്ല, പ്രതിരോധശേഷി, വീക്കം, മാനസികാവസ്ഥ, സമ്മർദത്തോടുള്ള ശരീരത്തിന്റെ പ്രതികരണം തുടങ്ങിയവയിലും കുടലിലെ സൂക്ഷ്മജീവികൾക്ക് പങ്കുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തലച്ചോറും കുടലും തമ്മിലുള്ള ഈ ബന്ധത്തെ ​ഗട്ട് - ബ്രെയിൻ ആക്സിസ് എന്നാണ് വിളിക്കുന്നത്.

Gut Health | Pinterest

കുടൽ ഭക്ഷണം ദഹിപ്പിക്കുന്ന അവയവം മാത്രമല്ല. വാഗസ് നാഡി, രോഗപ്രതിരോധ സംവിധാനത്തിലെ സിഗ്നലുകൾ, സൂക്ഷ്മജീവികൾ ഉൽപാദിപ്പിക്കുന്ന മെറ്റബോളൈറ്റുകൾ, സമ്മർദവുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ എന്നിവയിലൂടെ കുടലും തലച്ചോറും പരസ്പരം ആശയവിനിമയം നടത്തുന്നുണ്ട്.

Gut Health | Pinterest

കുടലിലെ സൂക്ഷ്മജീവികൾക്ക് ചില ന്യൂറോട്രാൻസ്മിറ്ററുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ സ്വാധീനിക്കാനാകും. തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ കുടലിന്റെ ചലനത്തെയും സംവേദനക്ഷമതയെയും പ്രതിരോധ പ്രവർത്തനങ്ങളെയും ബാധിക്കാം.

Gut Health | Pinterest

ദീർഘകാലം തുടരുന്ന സമ്മർദം നാഡീവ്യവസ്ഥയെ സ്വാധീനിക്കുന്നതിലൂടെ കുടലിന്റെ പ്രവേശനക്ഷമത (permeability), ശ്ലേഷ്മ ഉൽപ്പാദനം, ദഹനം തുടങ്ങിയവയിൽ മാറ്റമുണ്ടാക്കാം.

Gut Health | Pinterest

ആരോഗ്യകരമായ സൂക്ഷ്മജീവികൾക്ക് അനുയോജ്യമായ അന്തരീക്ഷത്തെയും ഇത് ബാധിച്ചേക്കാം. ദീർഘകാല സമ്മർദം കുടലിലെ സൂക്ഷ്മജീവികളുടെ (Gut microbiome) വൈവിധ്യം കുറയ്ക്കുകയും വീക്കം വർധിപ്പിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

Gut Health | Pinterest

അതുകൊണ്ട് തുടർച്ചയായ മാനസിക സമ്മർദം വയറിന്റെ ആരോഗ്യത്തിലും പ്രതിഫലിക്കാം.

Gut Health | Pinterest

വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കുടലിന്റെ ആരോഗ്യം മാത്രമാണ് കാരണം എന്ന് കരുതരുത്. ജനിതക ഘടകങ്ങൾ, ഹോർമോണുകൾ, മുൻകാല അനുഭവങ്ങൾ, മരുന്നുകൾ, പരിസ്ഥിതി തുടങ്ങിയ നിരവധി ഘടകങ്ങൾ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്.

Gut Health | Pinterest

ഒരു ലക്ഷണം മാത്രം കണ്ടിട്ട് വയറിന്റെ ആരോ​ഗ്യം മോശമാണെന്നോ അതിന് പിന്നിൽ സമ്മർദമാണെന്നോ സ്വയം തീരുമാനിക്കരുത്. തുടർച്ചയായ ദഹനപ്രശ്നങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഉചിതം.

Gut Health | Pinterest

കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണം മാത്രം പോരാ. സമ്മർദം നിയന്ത്രിക്കുക, ആവശ്യത്തിന് ഉറങ്ങുക, ശാരീരികമായി സജീവമായിരിക്കുക തുടങ്ങിയ ജീവിതശൈലി ഘടകങ്ങൾക്കും പ്രാധാന്യമുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Gut Health | Pinterest