ശമ്പളം കിട്ടിയാൽ തീരുന്നില്ല; പണം ‘മാക്സിമൈസ്’ ചെയ്യണം! ജെൻ സിയുടെ പുതിയ ‘മണിമാക്സിങ്’ ട്രെൻഡ് എന്താണ്?

സമകാലിക മലയാളം ഡെസ്ക്

ശമ്പളം കിട്ടുന്നു, ചെലവാകുന്നു, മാസം അവസാനിക്കുമ്പോൾ അക്കൗണ്ട് കാലി. ഈ പതിവിന് ഒരു മാറ്റം വേണമെന്നാണ് പുതിയ തലമുറ പറയുന്നത്.

Moneymaxxing | Pinterest

പണം എങ്ങനെ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാം, എങ്ങനെ ചെലവ് കുറയ്ക്കാം, എങ്ങനെ സമ്പാദ്യം വർധിപ്പിക്കാം എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സജീവമായ പുതിയ സാമ്പത്തിക ട്രെൻഡാണ് മണിമാക്സിങ് (Moneymaxxing).

Moneymaxxing | Pinterest

വെറും പണം ശേഖരിക്കുക എന്നതിലുപരി, കൈവശമുള്ള ഓരോ രൂപയും പരമാവധി പ്രയോജനപ്പെടുത്തുക എന്ന ആശയമാണ് ഇതിന് പിന്നിൽ.

Moneymaxxing | Pinterest

മാക്സിങ് (Maxxing) എന്ന വാക്ക് സോഷ്യൽ മീഡിയയിൽ ഒരു കാര്യത്തെ പരമാവധി മെച്ചപ്പെടുത്തുക എന്ന അർഥത്തിലാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് മണിമാക്സിങ് (Moneymaxxing) എന്നത് പണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ശ്രമമാണ്.

Moneymaxxing | Pinterest

വരുമാനം വർധിപ്പിക്കുക, അനാവശ്യ ചെലവുകൾ ഒഴിവാക്കുക, ബജറ്റ് തയ്യാറാക്കുക, കടങ്ങൾ നിയന്ത്രിക്കുക, സമ്പാദ്യം വർധിപ്പിക്കുക, നിക്ഷേപം പരിഗണിക്കുക തുടങ്ങിയ പല കാര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.

Moneymaxxing | Pinterest

‘ഇത് എനിക്ക് ശരിക്കും ആവശ്യമുണ്ടോ?’ എന്ന ചോദ്യം ഓരോ പർച്ചേസിനുമുമ്പും ചോദിക്കുക എന്നതാണ് മണിമാക്സിങ് (Moneymaxxing) രീതിയിലെ പ്രധാന ആശയങ്ങളിലൊന്ന്. പുതിയ ഫോൺ, വസ്ത്രം, ഓൺലൈൻ ഷോപ്പിങ്, പുറത്തുനിന്നുള്ള ഭക്ഷണം തുടങ്ങിയ ചെലവുകൾ പൂർണമായി ഒഴിവാക്കണമെന്നല്ല. എന്നാൽ ആവശ്യവും ആഗ്രഹവും തിരിച്ചറിയുക എന്നതാണ് ലക്ഷ്യം.

Moneymaxxing | Pinterest

ബജറ്റ് എന്ന വാക്ക് കേൾക്കുമ്പോൾ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതാണ് മനസ്സിലെത്തുക. എന്നാൽ മണിമാക്സിങ് (Moneymaxxing) സമീപനം ബജറ്റിനെ മറ്റൊരു രീതിയിലാണ് കാണുന്നത്. മാസത്തിൽ എത്ര പണം ലഭിക്കുന്നു, എത്ര ചെലവാകുന്നു, എത്ര സംരക്ഷിക്കാനാകും എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുകയാണ് ആദ്യപടി.

Moneymaxxing | Pinterest

പതിവായി പുറത്തുനിന്ന് കാപ്പി വാങ്ങുന്നത്, ഉപയോഗിക്കാത്ത സബ്സ്ക്രിപ്ഷനുകൾ, ആവശ്യമില്ലാത്ത ഓൺലൈൻ ഷോപ്പിങ് തുടങ്ങിയവ പരിശോധിച്ച് കുറയ്ക്കുന്നതിലൂടെ പണം സംരക്ഷിക്കാനാകുമെന്നാണ് മണിമാക്സിങ് വാദിക്കുന്നത്.

Moneymaxxing | Pinterest

ചില മണിമാക്സിങ് രീതികളിൽ നോ സ്പെന്റ് ഡേയ്സ് ( No - spend days) ഉൾപ്പെടുന്നു. അതായത്, ആവശ്യമായ അടിസ്ഥാന ചെലവുകൾ ഒഴികെ ആ ദിവസം അധികമായി ഒന്നും വാങ്ങാതിരിക്കുക. എല്ലാ ദിവസവും ഇത്തരത്തിൽ ജീവിക്കണമെന്നില്ല. എന്നാൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം അനാവശ്യ വാങ്ങലുകൾ ഒഴിവാക്കുന്നത് ചെലവിന്റെ ശീലങ്ങളെക്കുറിച്ച് കൂടുതൽ ബോധവാനാകാൻ സഹായിക്കും.

Moneymaxxing | Pinterest

ഒടിടി പ്ലാറ്റ്ഫോമുകൾ, മ്യൂസിക് ആപ്പുകൾ, ഫിറ്റ്നസ് ആപ്പുകൾ, ക്ലൗഡ് സ്റ്റോറേജ് തുടങ്ങി നിരവധി സേവനങ്ങൾക്ക് മാസത്തിൽ ചെറിയ തുക വീതം നൽകുന്നവരാണ് പലരും. ഉപയോഗിക്കാത്ത സബ്സ്ക്രിപ്ഷനുകൾ റദ്ദാക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റത്തിന്റെ തുടക്കമാകാം.

Moneymaxxing | Pinterest

മണിമാക്സിങ് ഏറ്റവും വിലകുറഞ്ഞത് വാങ്ങാൻ ആവശ്യപ്പെടുന്നില്ല. വിലയും ഗുണനിലവാരവും ദീർഘകാല ഉപയോഗവും പരിഗണിച്ച് വാങ്ങുക എന്നതാണ് കൂടുതൽ യുക്തിസഹമായ സമീപനം. ചിലപ്പോൾ വിലകുറഞ്ഞ ഉൽപന്നത്തിന് പകരം കുറച്ച് വിലകൂടിയെങ്കിലും കൂടുതൽ കാലം ഉപയോഗിക്കാവുന്ന ഉൽപന്നം വാങ്ങുന്നത് സാമ്പത്തികമായി മെച്ചപ്പെട്ട തീരുമാനമായേക്കാം.

Moneymaxxing | Pinterest

ചെലവ് കുറയ്ക്കുന്നതിന് ഒരു പരിധിയുണ്ട്. എന്നാൽ വരുമാനം വർധിപ്പിക്കുന്നതിന് കൂടുതൽ സാധ്യതകളുണ്ട്. ഫ്രീലാൻസിങ്, പാർട്ട് ടൈം ജോലി, അധിക കഴിവുകൾ പഠിക്കൽ, പുതിയ ജോലി തേടൽ, വരുമാനം നൽകുന്ന മറ്റ് അവസരങ്ങൾ കണ്ടെത്തൽ തുടങ്ങിയവയും മണിമാക്സിങ് (Moneymaxxing) ചർച്ചകളിൽ ഇടം നേടുന്നു.

Moneymaxxing | Pinterest

പണം ബാങ്ക് അക്കൗണ്ടിൽ വെറുതെ കിടക്കുന്നതിനുപകരം ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കായി അത് എങ്ങനെ ഉപയോഗിക്കാമെന്ന ചിന്തയും ഈ ട്രെൻഡിലുണ്ട്. എമർജൻസി ഫണ്ട്, വിരമിക്കൽ സമ്പാദ്യം, നിക്ഷേപം തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടാം. എന്നാൽ നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി, റിസ്ക് സ്വീകരിക്കാനുള്ള ശേഷി തുടങ്ങിയവ പരിഗണിക്കണം.

Moneymaxxing | Pinterest

ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ വരുമാനവും ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തുക യുവാക്കൾക്ക് വലിയ വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ “കൂടുതൽ സമ്പാദിക്കണം, കുറച്ച് പാഴാക്കണം, സാമ്പത്തികമായി സ്വതന്ത്രരാകണം” എന്ന ചിന്ത സോഷ്യൽ മീഡിയയിലെ പുതിയ തലമുറയ്ക്കിടയിൽ കൂടുതൽ ശ്രദ്ധ നേടുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Moneymaxxing | Pinterest