രുചിയിൽ മാങ്ങയെ തോൽപ്പിക്കും, കോവയ്ക്ക ഉപ്പിലിട്ടാലോ

സമകാലിക മലയാളം ഡെസ്ക്

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പോഷകസമൃദ്ധമായ പച്ചക്കറിയാണ് കോവയ്ക്ക. തോരൻ വച്ചും മെഴുക്കുപുരട്ടി ആക്കിയുമൊക്കെ ഉച്ചയ്ക്കത്തെ ചോറുംപാത്രത്തിൽ കോവയ്ക്ക വിഭവങ്ങൾ സ്ഥിരമായിരിക്കും.

ivy gourd pickle | Pinterest

നാട്ടിൻപുറങ്ങളിലെ മിക്ക വീടുകളിലും കോവയ്ക്ക വള്ളികൾ പടർന്നിട്ടുണ്ടാവും. പോഷകങ്ങളുടെ കലവറ കൂടിയാണ് കോവയ്ക്ക.

ivy gourd pickle | Pinterest

കോവയ്ക്കയുടെ മറ്റു വിഭവങ്ങളെക്കാൾ രുചിയാണ് കോവയ്ക്ക ഉപ്പിലിട്ടത്. അധികം ചേരുവകൾ ഇല്ലാതെ കോവയ്ക്ക് ഉപ്പിലിട്ടാലോ?

ivy gourd pickle | Pinterest

കോവയ്ക്ക, വിനാ​ഗിരി, ഉപ്പ്, പച്ചമുളക്, ചൂടുവെള്ളം എന്നിവയാണ് ആവശ്യമായ ചേരുവകൾ.

ivy gourd pickle | Pinterest

കോവയ്ക്ക ഉപ്പിലിടാൻ അവ കഷ്ണമാക്കേണ്ടതില്ല. മുഴുവനായി തന്നെ ഉപയോ​ഗിക്കാവുന്നതാണ്. കോവയ്ക്കയിൽ ഇടയ്ക്ക് ചെറിയ കീറലുകൾ ഇട്ടുകൊടുക്കാവുന്നതാണ്. ഇത് പെട്ടെന്ന് ഉപ്പ് പിടിക്കാൻ സഹായിക്കും.

ivy gourd pickle | Pinterest

നന്നായി കഴുകി വൃത്തിയാക്കിയ ​ഗ്ലാസ് ജാർ തുടച്ചെടുക്കാം. അതിലേക്ക് കഴുകി ഈർപ്പം കളഞ്ഞ കോവയ്ക്ക നിറയ്ക്കാം. പിന്നാലെ ഉപ്പും പച്ചമുളകും ചേർക്കാം. അതിനൊപ്പം വിനാ​ഗിരിയും ഒഴിച്ചു കൊടുക്കാം.

ivy gourd pickle | Pinterest

പിന്നാലെ കോവയ്ക്ക് മുങ്ങി കിടക്കുന്ന അളവിൽ തിളപ്പിച്ചാറിയ വെള്ളം ഒഴിച്ചു കൊടുക്കാം. കോവയ്ക്ക കട്ടിയുള്ളതായതിനാൽ ഇവ പെട്ടെന്ന് ഉപ്പ് പിടിക്കാൻ താമസമുണ്ട്. അതുകൊണ്ട് നാല്-അഞ്ച് ദിവസത്തിന് ശേഷം ഉപയോ​ഗിക്കുന്നതാണ് നല്ലത്.

ivy gourd pickle | Pinterest
samakalika malayalam | file