വേനൽക്കാലത്ത് ശർക്കര കഴിച്ചാൽ ഇത്രയും ഗുണങ്ങളോ?

സമകാലിക മലയാളം ഡെസ്ക്

പുറത്തിറങ്ങാൻ കഴിയാത്ത വിധം വേനൽച്ചൂട് ശരീരത്തെ തളർത്തുന്നുണ്ടോ? എങ്കിൽ എന‍ർജി ബൂസ്റ്റ് ചെയ്യാൻ അൽപ്പം ശർക്കവെള്ളം കുടിച്ചാലോ! ശരീരം തണുപ്പിക്കാനും ഊർജം നൽകാനും ഒരു ​ഗ്ലാസ് ശർക്കര വെള്ളം സഹായിക്കും.

Jaggery Health benefits | Pinterest

അവശ്യ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയതാണ് ശർക്കര. ഇത് ശരീരം ഉള്ളിൽ നിന്ന് തണുപ്പിക്കാനും ശരീരതാപനില നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ സൂര്യതപം പോലുള്ളവ ചെറുക്കാനും നല്ലതാണ്.

Jaggery Health benefits | Pinterest

വിഷാംശം നീക്കും

ശർക്കരയിൽ വിഷാംശം നീക്കം ചെയ്യാനുള്ള ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മാലിന്യം പുറന്താള്ളാനും കരളിനെ ശുദ്ധീകരിക്കാനും സഹായിക്കും. മെറ്റബോളിക് പ്രവർത്തനങ്ങളും മെച്ചപ്പെടുത്താൻ ശർക്കരവെള്ളം കുടിക്കുന്നത് നല്ലതാണ്.

Jaggery Health benefits | Pinterest

ദഹനം മെച്ചപ്പെടുത്തുന്നു

വേനൽച്ചൂട് പലപ്പോഴും ദഹനത്തെ മന്ദഗതിയിലാക്കും. ശർക്കര വെള്ളം ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും, അസിഡിറ്റി, വയറു വീർക്കൽ പോലുള്ളവ കുറയ്ക്കുകയും ചെയ്യുന്നു.

Jaggery Health benefits | Pinterest

രോഗപ്രതിരോധ ശേഷി

സിങ്ക്, സെലിനിയം തുടങ്ങിയ അവശ്യ ധാതുക്കളാൽ സമ്പന്നമാണ് ശർക്കര. ഇത് പ്രതിരോധശേഷി വർധിപ്പിക്കുകയും ജലദോഷം, ചുമ, പനി തുടങ്ങിയ വേനൽക്കാല അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Jaggery Health benefits | Pinterest

എന്നാൽ വേനൽക്കാലത്ത് ശർക്കര ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ, ബാക്ടീരിയ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. ഗ്ലാസ് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിൽ ഈർപ്പമോ പ്രാണികളോ കടക്കാത്ത വിധം അടച്ചു സൂക്ഷിക്കാം.

Jaggery Health benefits | Pinterest

പ്രമേഹരോ​ഗികൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം ശർക്കര ഉപയോ​ഗിക്കുക. കാരണം ശർക്കര രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്.

Jaggery Health benefits | Pinterest
samakalika | File