സമകാലിക മലയാളം ഡെസ്ക്
മധുരം ചേർക്കാൻ പഞ്ചസാരയ്ക്ക് പകരം ഇന്ന് പലരും ഉപയോഗിക്കുന്നത് ശർക്കരയും കരിപ്പെട്ടിയുമാണ്.
ഒരേ പോലെ മധുരം നൽകുന്നുവെങ്കിലും ഇവയുടെ ഉറവിടവും രുചിയും ആരോഗ്യഗുണങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്
ശർക്കര
കരിമ്പിൽ നിന്ന് നിർമ്മിക്കുന്ന ശർക്കര ഇളം സ്വർണ്ണ നിറം മുതൽ കടും സ്വർണ്ണ നിറത്തിൽ വരെ വിപണിയിൽ ലഭ്യമാണ്.
വളരെ ഉയർന്ന മധുരമുള്ളതിനാൽ പായസം, ഉണ്ണിയപ്പം, പലഹാരങ്ങൾ എന്നിവയിൽ കൂടുതലായി ഉപയോഗിക്കുന്നു.
ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയതിനാൽ ശരീരത്തിന് ഊർജം നൽകാനും വിളർച്ച തടയാനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ക്ഷീണം കുറയ്ക്കാനും രക്തത്തിലെ ഹീമോഗ്ലോബിൻ വർധിപ്പിക്കാനും ശർക്കര സഹായകമാകാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
കരിപ്പെട്ടി
പനയിൽ നിന്ന് ലഭിക്കുന്ന പതനിയിൽ നിന്നാണ് കരിപ്പെട്ടി നിർമ്മിക്കുന്നത്.
കടും തവിട്ട് നിറത്തിലാണ് സാധാരണ ലഭിക്കുക.
ശർക്കരയേക്കാൾ മധുരം കുറവായതിനാൽ നേരിയ കറുവപ്പട്ടയുടെ സുഗന്ധമുള്ള സ്വാഭാവിക രുചിയാണ് ഇതിന്.
ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്ന കരിപ്പെട്ടി ആരോഗ്യഗുണങ്ങളിൽ മുന്നിലാണ്.
ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങളിൽ വീട്ടുവൈദ്യമായി പലരും ഇത് ഉപയോഗിക്കുന്നു.
ചുക്കുകാപ്പി, കാപ്പി, ആയുർവേദ മരുന്നുകൾ എന്നിവയിൽ കരിപ്പെട്ടിക്ക് വലിയ പ്രാധാന്യമുണ്ട്.
ശർക്കര ശരീരത്തിന് വേഗത്തിൽ ഊർജം നൽകുന്ന മികച്ച പ്രകൃതി മധുരമാണ്.
എന്നാൽ പോഷകഗുണങ്ങളുടെ കാര്യത്തിൽ കരിപ്പെട്ടിക്കാണ് കൂടുതൽ മുൻതൂക്കം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates