റെക്കോര്‍ഡ് ബുക്കില്‍ വീണ്ടും ബുംറ!

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറയ്ക്ക് ചരിത്ര നേട്ടം.

Jasprit Bumrah

ടെസ്റ്റ് ക്രിക്കറ്റില്‍ ബുംറ പുതിയ റെക്കോര്‍ഡിട്ടു.

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ (എസ്ഇഎന്‍എ) പിച്ചുകളില്‍ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഏഷ്യന്‍ താരമായി ബുംറ മാറി.

പാക് ഇതിഹാസ പേസര്‍ വസിം അക്രത്തിന്റെ റെക്കോര്‍ഡാണ് ബുംറ പഴങ്കഥയാക്കിയത്.

Wasim Akram

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തിയാണ് നേട്ടം.

ഈ രാജ്യങ്ങളിലെ പിച്ചില്‍ 146 വിക്കറ്റുകളാണ് അക്രം വീഴ്ത്തിയത്. ബുംറ 147 വിക്കറ്റുകളായി നേട്ടം തിരുത്തി.

ഓസ്‌ട്രേലിയ (64), ഇംഗ്ലണ്ട് (39), ന്യൂസിലന്‍ഡ് (6), ദക്ഷിണാഫ്രിക്ക (38) പിച്ചുകളില്‍ ബുംറ വീഴ്ത്തിയ വിക്കറ്റുകളുടെ എണ്ണം.

പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളാണ്.

anil kumble

141 വിക്കറ്റുകളുമായി ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയും 130 വിക്കറ്റുകളുമായി പേസര്‍ ഇഷാന്ത് ശര്‍മയുമാണ് പട്ടികയിലെ മറ്റുള്ളവര്‍.

ishant sharma

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam