26 വയസില്‍ പ്രണയം, 30 വയസില്‍ വിവാഹം, 44 വയസില്‍ വേര്‍പിരിയല്‍; ജയം രവിയുടെ ദാമ്പത്യ ജീവിതം

സമകാലിക മലയാളം ഡെസ്ക്

ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടാണ് നടന്‍ ജയം രവി ഭാര്യ ആരതിയുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് അറിയിക്കുന്നത്.

ജയം രവിയും ആരതിയും | ഇൻസ്റ്റ​ഗ്രാം

പിന്നാലെ വിവാഹമോചനം തന്റെ അറിവോടെയല്ലെന്ന ആരതിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയാവുകയാണ്.

ജയം രവിയും ആരതിയും | ഇൻസ്റ്റ​ഗ്രാം

ജയം രവിയും ആരതിയും തമ്മിലുള്ള 18 വര്‍ഷത്തെ ബന്ധത്തിനാണ് അവസാനമാകുന്നത്.

ജയം രവിയും ആരതിയും | ഇൻസ്റ്റ​ഗ്രാം

2005ലാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2009 ജൂണിലായിരുന്നു ഇവരുടെ വിവാഹം.

ജയം രവിയും ആരതിയും | ഇൻസ്റ്റ​ഗ്രാം

സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയമായതിനാല്‍ ഇരുവരും പ്രണയകാലം ആഘോഷിച്ചത് വളരെ രഹസ്യമായിട്ടായിരുന്നു.

ജയം രവിയും ആരതിയും | ഇൻസ്റ്റ​ഗ്രാം

ഇരുവരും സിനിമാ കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. രവിയുടെ അച്ഛന്‍ മോഹന്‍ എഡിറ്ററും സഹോദരന്‍ രാജ സംവിധായകനുമാണ്.

ജയം രവി | ഇൻസ്റ്റ​ഗ്രാം

ആരതിയുടെ അമ്മ സുജാത വിജയകുമാര്‍ നിര്‍മാതാവാണ്. ജയം രവിയുടെ പുതിയ ചിത്രമായ സൈറണ്‍ നിര്‍മിക്കാനിരുന്നത് സുജാതയാണ്.

ആരതി | ഇൻസ്റ്റ​ഗ്രാം

ചിത്രത്തിന്റെ പ്രമോഷനിടെ ആരതിയെ പ്രശംസിച്ചുകൊണ്ടുള്ള ജയം രവിയുടെ പ്രസംഗം വലിയ ശ്രദ്ധനേടിയിരുന്നു.

ജയം രവിയും ആരതിയും | ഇൻസ്റ്റ​ഗ്രാം

ഈ വര്‍ഷം ആദ്യത്തോടെയാണ് ഇവരുടെ വേര്‍പിരിയലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്. പിന്നാലെ അരതി ജയംരവിക്കുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തതോടെ അഭ്യൂഹങ്ങള്‍ വര്‍ധിക്കുകയായിരുന്നു.

ജയം രവിയും ആരതിയും | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates