സമകാലിക മലയാളം ഡെസ്ക്
ഒരോയൊരു നായകൻ
വിട പറഞ്ഞിട്ട് ഇന്നേക്ക് 44 വർഷമായെങ്കിലും മലയാള സിനിമയിൽ യൗവനത്തിന്റെയും പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഒരേ ഒരു നടനേയുള്ളൂ, അത് ജയനാണ്.
ഇറങ്ങിപ്പോയിട്ടില്ല
കാലമിത്രയായിട്ടും ഇന്നും ആരാധകരുടെ മനസിൽ നിന്ന് ജയൻ ഇറങ്ങിപ്പോയിട്ടില്ല. അദ്ദേഹത്തിന്റെ ജനപ്രീതി നേടിയ ചില സിനിമകളിലൂടെ.
ശരപഞ്ജരം
ഹരിഹരൻ സംവിധാനം ചെയ്ത് 1979 ൽ പുറത്തിറങ്ങിയ ശരപഞ്ജരം എന്ന ചിത്രത്തിലെ പ്രതിനായക വേഷമാണ് ജയനെ സൂപ്പർ സ്റ്റാറാക്കി മാറ്റിയത്. ആ വില്ലന്റെ മാനറിസങ്ങൾ മലയാളി നെഞ്ചേറ്റുകയായിരുന്നു.
അങ്ങാടി
വലിയങ്ങാടിയിലെ ബാബു എന്ന ചുമട്ടുതൊഴിലാളിയെയായിരുന്നു ജയൻ അവതരിപ്പിച്ചത്. ഇന്നും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന ജയന്റെ കഥാപാത്രങ്ങളിലൊന്നാണ് ബാബു.
അറിയപ്പെടാത്ത രഹസ്യം
ഈ സിനിമയിൽ ആനയുമായുള്ള സംഘട്ടന രംഗങ്ങൾ ഡ്യൂപ്പില്ലാതെയാണ് ജയൻ ചെയ്തത്. ആ രംഗത്തിന്റെ ചിത്രീകരണത്തിനിടെ പലതവണ ആനയുടെ കുത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ജയൻ രക്ഷപ്പെട്ടത്.
മനുഷ്യമൃഗം
ബേബി സംവിധാനം ചെയ്ത മനുഷ്യമൃഗത്തിലെ ജയന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടി. ചിത്രത്തിലെ കസ്തൂരി മൻമിഴി എന്ന പാട്ട് പാടിയതും അദ്ദേഹമായിരുന്നു.
കോളിളക്കം
1980 നവംബർ 16 ന് കോളിളക്കം എന്ന സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ അപകടത്തിലാണ് ജയൻ മരിച്ചത്. കേവലം നാല്പത്തി ഒന്ന് വയസായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രായം.
നായാട്ട്
ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് 1980 ലെത്തിയ ചിത്രമായിരുന്നു നായാട്ട്. ജയനെ താരചക്രവർത്തി പദവിയിലേക്ക് ഉയർത്തി സിനിമകളിലൊന്നായിരുന്നു ഇത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates