റെക്കോര്‍ഡില്‍ പുതിയ 'റൂട്ടു'മായി ജോ റൂട്ട്

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കുടുതല്‍ റണ്‍സ് നേടുന്ന ബാറ്റര്‍ എന്ന നേട്ടം സ്വന്തമാക്കി ജോ റൂട്ട്.

ജോ റൂട്ട് | ഫെയ്‌സ്ബുക്ക്‌

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനെയാണ് 33കാരനായ റൂട്ട് മറികടന്നത്.

ജോ റൂട്ട് | ഫെയ്‌സ്ബുക്ക്‌

161 ടെസ്റ്റുകളില്‍ നിന്ന് അലിസ്റ്റര്‍ കുക്ക് നേടിയത് 12,472 റണ്‍സാണ്. 147ാം ടെസ്റ്റിലാണ് റൂട്ട് അതുല്യനേട്ടം എത്തിപ്പിടിച്ചത്.

ജോ റൂട്ട് | ഫെയ്‌സ്ബുക്ക്‌

ടെസ്റ്റ്ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് റൂട്ട്.

ജോ റൂട്ട് | ഫെയ്‌സ്ബുക്ക്‌

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ്, ജാക്വിസ് കാലിസ്, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് റണ്‍സ് നേട്ടത്തില്‍ റൂട്ടിന് മുന്നിലുള്ളത്.

ജോ റൂട്ട് | ഫെയ്‌സ്ബുക്ക്‌

ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ അയ്യായിരം റണ്‍സ് തികയ്ക്കുന്ന ആദ്യതാരമെന്ന നേട്ടവും ജോ റൂട്ട് സ്വന്തമാക്കി.

ജോ റൂട്ട് | ഫെയ്‌സ്ബുക്ക്‌

ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും അധികം സെഞ്ച്വറിയും റൂട്ടിന്റെ പേരിലാണ്.

ജോ റൂട്ട് | ഫെയ്‌സ്ബുക്ക്‌

ടെസ്റ്റ് സെഞ്ചുറികളില്‍ സുനില്‍ ഗാവസ്‌കര്‍, ബ്രയാന്‍ ലാറ, മഹേല ജയവര്‍ധനെ, യൂനിസ് ഖാന്‍ എന്നിവര്‍ക്കൊപ്പമാണ് റൂട്ട്.

ജോ റൂട്ട് | ഫെയ്‌സ്ബുക്ക്‌

ടെസ്റ്റ് സെഞ്ച്വറികളില്‍ ഒന്നാമതുള്ള സച്ചിനൊപ്പമെത്താന്‍ ഇനി റൂട്ടിന് വേണ്ടത് 17 ശതകം മാത്രം.

ജോ റൂട്ട് | ഫെയ്‌സ്ബുക്ക്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates