ജൂണ്‍ 5, ലോകപരിസ്ഥിതി ദിനം: എന്താണ് ഈ വര്‍ഷത്തെ സന്ദേശം, അറിയേണ്ടതെല്ലാം

അമല്‍ ജോയ്

ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരമാണ് എല്ലാ വര്‍ഷവും ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനമായി(World Environment Day) ആചരിക്കുന്നത്

1973 ജൂണ്‍ അഞ്ച് മുതലാണ് പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങുന്നത്

'ഒരേയൊരു ഭൂമി' എന്നതായിരുന്നു ആദ്യത്തെ പരിസ്ഥിതി ദിന സന്ദേശം

യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം(യുഎന്‍ഇപി) ആണ് അന്താരഷ്ട്രതലത്തില്‍ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ക്ക് നേത്യത്വം നല്‍കുന്നത്

പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക പരിസ്ഥിതി സംരക്ഷിക്കാനുളള നടപടിയെടുക്കാന്‍ ജനങ്ങളെയും സര്‍ക്കാരിനെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിസ്ഥിതി ദിന ആചരണത്തിന്റെ പ്രധാന ലക്ഷ്യം.

'പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കല്‍' എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കല്‍, പുനരുപയോഗം, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് ബദലുകള്‍ വികസിപ്പിക്കുക, എന്നിവയാണ് സന്ദേശം ലക്ഷ്യമിടുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam