വൈദ്യതി ബിൽ കണ്ട് ഇനി കണ്ണ് തള്ളേണ്ട; ഇക്കാര്യങ്ങൾ ചെയ്താൽ മതി

സമകാലിക മലയാളം ഡെസ്ക്

ഇത്തവണത്തെ വൈദ്യുതി ബിൽ കണ്ട് കണ്ണ് തള്ളി നിൽക്കുകയാണ് പലരും.

Electricity bill | Pinterest

ഈ വേനൽക്കാലത്ത് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് വൈദ്യുതി ബില്ലിലെ വര്‍ധനവ്.

Electricity bill | Pinterest

നമ്മുടെ തന്നെ ചില ശീലങ്ങളും ഇലക്‌ട്രിക് ഉപകരണങ്ങളുടെ കാര്യക്ഷമത ഇല്ലായ്മയുമാണ് പലപ്പോഴും വലിയ വൈദ്യുതി ബില്ലിന് കാരണമാകുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം.

Electricity bill | Pinterest

എൽഇഡി ബൾബ്

എൽഇഡി ബൾബുകൾക്ക് വെെദ്യുതി ഉപയോഗം വളരെ കുറവാണ്. വീട്ടിലെ എല്ലാ റൂമിലും എൽഇഡി ബൾബുകൾ ഇടുക. പണ്ട് കൂടുതലും ഫിലമെന്റ് ബൾബുകളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇവ വെെദ്യുതി അമിതമായി വലിക്കുന്നു.

LED Bulb | Pinterest

സോളാർ

അമിതമായി വെെദ്യുതി ഉപഭോഗം ഒഴിവാക്കാൻ വീട്ടിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നത് വളരെ നല്ലതാണ്.

solar | Pinterest

റേറ്റിങ്

ടിവി, ഫ്രിഡ്ജ് എന്നിവ വാങ്ങുമ്പോൾ റേറ്റിങ് നോക്കി വാങ്ങുക. അഞ്ച് സ്റ്റാർ റേറ്റിങ് ഉള്ള ഇലക്‌ട്രിക് ഉപകരണങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക. ഇവ അമിതമായി വെെദ്യുതി എടുക്കുന്നില്ല.

പ്രതീകാത്മക ചിത്രം | Pinterest

ഉപയോഗശേഷം ഓഫ് ചെയ്യുക

ലെെറ്റ്, ഫാൻ, എ സി എന്നിവ ഉപയോഗശേഷം ഓഫ് ചെയ്യാൻ മറക്കരുത്. വെെെദ്യുതി ലാഭിക്കാനും വെെദ്യുതി ബിൽ കുറയ്ക്കാനും ഇത് സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ഫാനും എസിയും ഒരുമിച്ച് പ്രവർത്തിപ്പിക്കരുത്

റൂമിൽ പെട്ടെന്ന് തണുപ്പ് വ്യാപിക്കാൻ ചിലർ എ സിയും ഫാനും ഒരുമിച്ച് ഇടും. ഇത്തരത്തിൽ രണ്ടും ഒരുമിച്ച് അധികനേരം പ്രവർത്തിപ്പിക്കുന്നത് വൈദ്യതി ബിൽ കൂട്ടുന്നു.

Fan and Ac | Pinterest

പഴയ ഉപകരണങ്ങൾ മാറ്റുക

പഴക്കം ചെന്നതും കാലഹരണപ്പെട്ടതുമായ ഉപകരണങ്ങൾ വൈദ്യുതി ബിൽ വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.കൂടുതല്‍ മെച്ചപ്പെട്ടതും കാര്യക്ഷമവുമായ ഉപകരണങ്ങള്‍ മാറ്റിവാങ്ങുന്നത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File