ഇനി ചാറ്റ്ജിപിടിയോട് പറഞ്ഞാൽ മതി, ബാക്കി ജോലി അത് ചെയ്തുതരും; പുതിയ ആസ്ട്രയെ അറിയാം

സമകാലിക മലയാളം ഡെസ്ക്

ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ മാത്രം ഒതുങ്ങാതെ, ഒരു ജോലി സ്വയം പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനങ്ങളിലേക്കാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച. ഈ മാറ്റത്തിന്റെ ഭാഗമായി ഓപ്പൺ എഐ അവതരിപ്പിച്ച ഏറ്റവും പുതിയ മോഡലാണ് ജിപിടി-6 അസ്ത്ര.

ChatGPT Astra | Pinterest

ആസ്ട്രയുടെ പ്രധാന പ്രത്യേകതകളിലൊന്ന് കമ്പ്യൂട്ടറുമായി നേരിട്ട് ഇടപഴകാനുള്ള കഴിവാണ്. വെബ്സൈറ്റുകൾ തുറക്കുക, ബ്രൗസറിൽ നാവിഗേറ്റ് ചെയ്യുക, ഓൺലൈൻ ഫോമുകൾ പൂരിപ്പിക്കുക, സോഫ്റ്റ്‌വെയറുമായി ഇടപെടുക തുടങ്ങിയ ജോലികൾ ചെയ്യാൻ ഇതിന് കഴിയും

ChatGPT Astra | Pinterest

വലിയ അളവിലുള്ള വിവരങ്ങൾ ശേഖരിക്കുകയും പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്യേണ്ട റിസർച്ച് ജോലികൾക്കും ആസ്ട്ര ഉപയോഗിക്കാം. പല ഘട്ടങ്ങളുള്ള റിസർച്ച് വർക്ക്ഫ്ലോകൾ കൈകാര്യം ചെയ്യാനുള്ള കഴിവാണ് ഇതിന്റെ പ്രധാന സവിശേഷതകളിലൊന്ന്

ChatGPT Astra | Pinterest

കോഡിങ്, സോഫ്റ്റ്‌വെയർ വികസനം തുടങ്ങിയ മേഖലകളിലും ആസ്ട്ര കൂടുതൽ ശക്തമായ കഴിവുകൾ നൽകുന്നു. പ്രോഗ്രാമിങ് ജോലികൾ ചെയ്യുന്നതിനൊപ്പം സങ്കീർണമായ സോഫ്റ്റ്‌വെയർ വികസന പ്രവർത്തനങ്ങളും കൈകാര്യം ചെയ്യാൻ ഇതിന് കഴിയുമെന്ന് ഓപ്പൺഎഐ അവകാശപ്പെടുന്നു

ChatGPT Astra | Pinterest

ഡോക്യുമെന്റുകൾ, പ്രസന്റേഷനുകൾ, സ്പ്രെഡ്ഷീറ്റുകൾ എന്നിവയുമായി പ്രവർത്തിക്കാനും ആസ്ട്രയ്ക്ക് കഴിയും. ഡാറ്റ വിശകലനം ചെയ്യുന്നതിനും വിവരങ്ങൾ ക്രമീകരിക്കുന്നതിനും ആവശ്യമായ ഔട്ട്പുട്ട് തയ്യാറാക്കുന്നതിനും ഇത് ഉപയോഗിക്കാം. റിപ്പോർട്ട് അല്ലെങ്കിൽ ഡോക്യുമെന്റ് തയ്യാറാക്കുന്നതുപോലുള്ള ജോലികൾ കൂടുതൽ എളുപ്പമാകാം.

ChatGPT Astra | Pinterest

ഡെവലപ്പർമാർ, റിസർച്ചർമാർ, ഡാറ്റാ പ്രൊഫഷണലുകൾ, ബിസിനസുകൾ തുടങ്ങിയവർക്ക് ആസ്ട്രയുടെ കഴിവുകൾ കൂടുതൽ പ്രയോജനപ്പെടാൻ സാധ്യതയുണ്ട്. ആവർത്തിച്ച് ചെയ്യേണ്ട കമ്പ്യൂട്ടർ അധിഷ്ഠിത ജോലികൾ, സങ്കീർണമായ റിസർച്ച്, കോഡിങ്, ഡാറ്റാ വിശകലനം എന്നിവ ഓട്ടോമേറ്റ് ചെയ്യാൻ കഴിയുന്നത് സമയവും അധ്വാനവും കുറയ്ക്കാൻ സഹായിച്ചേക്കാം

ChatGPT Astra | Pinterest

ഓൺലൈൻ റിസർച്ച് നടത്തുന്നതിന് പുറമെ ഓൺലൈൻ ഫോമുകൾ പൂരിപ്പിക്കുക, സിആർഎം ഡാറ്റ അപ്ഡേറ്റ് ചെയ്യുക, കലണ്ടർ ക്രമീകരിക്കുക തുടങ്ങിയ ജോലികളും ആസ്ട്രയ്ക്ക് ചെയ്യാൻ കഴിയുമെന്ന് ഓപ്പൺഎഐ വ്യക്തമാക്കുന്നു. ഇതോടെ കമ്പ്യൂട്ടറിൽ നമ്മൾ സ്വയം ചെയ്യേണ്ടി വരുന്ന ആവർത്തന ജോലികളുടെ വലിയൊരു ഭാഗം എഐക്ക് കൈകാര്യം ചെയ്യാൻ കഴിയും

ChatGPT Astra | Pinterest

ആസ്ട്രയുടെ വരവോടെ എഐയുടെ ഉപയോഗരീതിയിൽ തന്നെ വലിയ മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. “എങ്ങനെ ചെയ്യണം?” എന്ന് ചോദിച്ചാൽ പറഞ്ഞുതരുന്ന എഐയിൽനിന്ന്, “ഇത് ചെയ്തുതരൂ” എന്ന് ആവശ്യപ്പെട്ടാൽ പല ഘട്ടങ്ങളിലൂടെ പോയി ജോലി പൂർത്തിയാക്കുന്ന എഐയിലേക്കുള്ള മാറ്റമാണ് ഇവിടെ കാണുന്നത്.

ChatGPT Astra | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File