നാല്‍പതുകള്‍ക്ക് ശേഷം ടോണ്‍ഡ് കൈകള്‍ സ്വന്തമാക്കാം: ജ്യോതികയുടെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

സിനിമാ താരം ജ്യോതികയുടെ ഫിറ്റ്‌നെസ് രഹസ്യങ്ങളറിയാൻ ആരാധകർക്ക് ആകാംക്ഷയേറെയാണ്.

Jyotika

കൃത്യമായ വ്യായാമവും ഭക്ഷണക്രമവും പിന്തുടർന്നാൽ നാൽപതുകളിലും കരുത്തുറ്റ ശരീരം സ്വന്തമാക്കാനാകുമെന്ന് ജ്യോതിക വീണ്ടും തെളിയിക്കുകയാണ്.

Jyotika

കൈവണ്ണം കുറച്ച് ടോൺഡ് ആകാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Jyotika

സ്‌ട്രെങ്തനിങ് വ്യായാമങ്ങൾ

പ്രായം കൂടുമ്പോൾ പേശികളുടെ ബലം നിലനിർത്താൻ സ്‌ട്രെങ്ത് ട്രെയിനിങ് അനിവാര്യമാണ്. ഷോൾഡർ പ്രസ്സ്, ബൈസെപ് കേൾ, ട്രൈസെപ് ഡിപ്‌സ്, റോസ് തുടങ്ങിയ വ്യായാമങ്ങൾ കൈകളുടെയും തോളുകളുടെയും പേശികളെ ശക്തിപ്പെടുത്തും.

Jyotika

വെയ്റ്റ് ട്രെയിനിങ്ങിനെ ഭയക്കേണ്ടതില്ല

വളരെ കുറഞ്ഞ ഭാരമുള്ള ഡംബെല്ലുകൾ മാത്രം ഉപയോഗിക്കുന്നത് മതിയാകില്ല. ശരീരത്തിന്റെ ശേഷിക്കനുസരിച്ച് ക്രമേണ ഭാരം വർധിപ്പിക്കുന്നത് പേശികളുടെ വളർച്ചയ്ക്കും കൈകളുടെ ആകൃതി മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

Jyotika

കോമ്പൗണ്ട് എക്‌സർസൈസുകൾ

പുഷ്-അപ്പ്, പ്ലാങ്ക്, ഡംബെൽ റോ തുടങ്ങിയ വ്യായാമങ്ങൾ ഒരേസമയം ഒന്നിലധികം പേശി ഗ്രൂപ്പുകളെ പ്രവർത്തിപ്പിക്കുന്നു. ഇതിലൂടെ കൈകൾക്കൊപ്പം നെഞ്ച്, പുറംഭാഗം, തോളുകൾ എന്നിവയും ബലപ്പെടും.

Compound exercises

പ്രോട്ടീൻ അടങ്ങിയ ഭക്ഷണം

വ്യായാമത്തിനുശേഷം പേശികളുടെ പുനരുജ്ജീവനത്തിനും വളർച്ചയ്ക്കും പ്രോട്ടീൻ ആവശ്യമാണ്. മുട്ട, മത്സ്യം, കോഴിയിറച്ചി, പാൽ ഉൽപന്നങ്ങൾ, പരിപ്പ്, പയർവർഗങ്ങൾ, ടോഫു, നട്‌സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.

Protein-rich food

ശരിയായ പോസ്ചർ നിലനിർത്തുക

കുനിഞ്ഞിരിക്കുന്ന ശീലം തോളുകളുടെ ഭംഗിയെയും ശരീരഘടനയെയും ബാധിക്കും. പുറംഭാഗത്തെ പേശികളെ ബലപ്പടുത്തുന്നതിനായി ഇരിക്കുന്ന പൊസിഷൻ ശരിയാണെന്നുറപ്പുവരുത്തുക.

Jyotika

റെസിസ്റ്റൻസ് ബാൻഡുകൾ ഉപയോഗിക്കാം

സന്ധികൾക്ക് അധിക സമ്മർദം നൽകാതെ കൈകളെയും തോളുകളെയും ശക്തിപ്പെടുത്താൻ റെസിസ്റ്റൻസ് ബാൻഡുകൾ സഹായിക്കും. ദീർഘ ഇടവേളയ്ക്ക് ശേഷം വ്യായാമം തുടങ്ങുന്നവർക്ക് ഇത് മികച്ചൊരു മാർഗമാണ്.

Jyotika

മൊബിലിറ്റി വ്യായാമങ്ങൾ മറക്കരുത്

ഷോൾഡർ മൊബിലിറ്റി എക്‌സർസൈസുകളും സ്‌ട്രെച്ചിങ്ങും തോളുകളുടെ ചലനശേഷി വർധിപ്പിക്കുകയും വേദനയും മുറുക്കവും കുറയ്ക്കുകയും ചെയ്യും.

Mobility exercises |

വ്യായാമം മുടക്കല്ലേ

ഒരു ദിവസം വ്യായാമം ചെയ്തതുകൊണ്ട് ഫലം പ്രതീക്ഷിക്കാനാകില്ല. ആഴ്ചയിൽ സ്ഥിരമായി കുറച്ച് സമയമെങ്കിലും പരിശീലനത്തിനായി മാറ്റിവെച്ചാൽ മാസങ്ങൾക്കുള്ളിൽ മാറ്റം കാണാൻ സാധിക്കും.

Jyotika

ആവശ്യത്തിന് വിശ്രമം

വ്യായാമം ചെയ്തതിന് പിന്നാലെ ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കണം. പേശികളെ പുനരുജ്ജീവിപ്പിക്കാനും പരിക്കുകൾ ഒഴിവാക്കാനും ഇത് പ്രധാനമാണ്. ദിവസവും ഏഴ് മണിക്കൂറെങ്കിലും നല്ല ഉറക്കം ലഭിക്കുന്നത് ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും.

Jyotika

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam