ഇന്ത്യൻ 2 വിലെ ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

സമകാലിക മലയാളം ഡെസ്ക്

ബ്രഹ്മാണ്ഡ ചിത്രം

കമൽ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഇന്ത്യൻ 2.

ഇന്ത്യൻ 2 | Instagram

ഇന്ത്യൻ

1996 ൽ പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാ​ഗമാണിത്. ചിത്രത്തിന്റെ മൂന്നാം ഭാ​ഗത്തിന്റെ ചിത്രീകരണവും കഴിഞ്ഞു.

ഇന്ത്യൻ 2 | Instagram

സേനാപതി

അഴിമതിക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന സേനാപതിയെന്ന കമൽ ഹാസന്റെ കഥാപാത്രത്തിന് ഇന്നും ആരാധകരേറെയാണ്.

ഇന്ത്യൻ 2 | Instagram

മറ്റു ഭാഷകളിൽ

തെലുങ്കിൽ ഭാരതീയുഡു 2 എന്ന പേരിലും ഹിന്ദിയിൽ ഹിന്ദുസ്ഥാനി 2 എന്ന പേരിലുമാണ് ചിത്രം പുറത്തിറങ്ങുക.

ഇന്ത്യൻ 2 | Instagram

ട്രെയ്‌ലർ

ചിത്രത്തിന്റെ ട്രെയ്‍‌ലറിനെതിരെ സോഷ്യൽ മീഡിയയിൽ നിറയെ ട്രോളുകളും പരിഹാസങ്ങളും ഉയർന്നിരുന്നു.

ഇന്ത്യൻ 2 | Instagram

ജനപ്രിയ താരങ്ങളും

സിദ്ധാർഥ്, എസ്.ജെ സൂര്യ, ബോബി സിംഹ, രാകുൽ പ്രീത്, കാജൽ അ​ഗർവാൾ തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാ​ഗമാണ്.

ഇന്ത്യൻ 2 | Instagram

സിദ്ധാർഥും ശങ്കറും

2003 ൽ പുറത്തിറങ്ങിയ ബോയ്സ് എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥും ശങ്കറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഇന്ത്യൻ 2 | Instagram

സം​ഗീത സംവിധാനം

ശങ്കറും അനിരുദ്ധ് രവിചന്ദറും ആദ്യമായി ഒന്നിച്ചെത്തുന്നതും ഇന്ത്യൻ 2വിലൂടെയാണ്. ഇന്ത്യനിൽ സം​ഗീതമൊരുക്കിയത് എആർ റഹ്മാനായിരുന്നു.

ഇന്ത്യൻ 2 | Instagram

പ്രേക്ഷകരിലേക്ക്

ജൂലൈ 12നാണ് ചിത്രം തിയറ്ററുകളിലെത്തുക.

ഇന്ത്യൻ 2 | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates