സമകാലിക മലയാളം ഡെസ്ക്
ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് കരീന കപൂർ ഖാൻ. സിനിമയ്ക്ക് പുറമെ പരസ്യങ്ങളിൽനിന്നുള്ള വരുമാനവും ബ്രാൻഡ് എൻഡോഴ്സ്മെന്റുകളുമെല്ലാം താരത്തിന്റെ സമ്പാദ്യത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. കരീനയുടെ ആസ്തിയും ആഡംബര ജീവിതശൈലിയും വീണ്ടും ചർച്ചയാകുകയാണ്.
'ജിക്യു'വിൻറെ 2023ലെ റിപ്പോർട്ടിനെ ഉദ്ധരിച്ച് എൻഡിടിവി പറയുന്നതനുസരിച്ച് കരീന കപൂറിന്റെ ആസ്തി ഏകദേശം 485 കോടി രൂപയാണ്. സിനിമയിൽനിന്നും ബ്രാൻഡ് എൻഡോഴ്സ്മെന്റുകളിൽനിന്നുമാണ് പ്രധാന വരുമാനം.
ഒരു ചിത്രത്തിന് ഏകദേശം 10–12 കോടി രൂപ വരെ പ്രതിഫലം ലഭിക്കുന്ന താരങ്ങളുടെ പട്ടികയിലും കരീന ഉൾപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഭർത്താവ് സെയ്ഫ് അലി ഖാനൊപ്പമാണ് മുംബൈയിലെ ബാന്ദ്രയിലുള്ള സത്ഗുരു ശരണം എന്ന വീട്ടിൽ കരീന താമസിക്കുന്നത്. ഏകദേശം 3,000 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന് 25–30 കോടി രൂപയാണ് മൂല്യമെന്നാണ് റിപ്പോർട്ട്.
ഇന്റീരിയർ ഡിസൈനർ ദർശിനി ഷായുടെ നേതൃത്വത്തിലാണ് വീട് ഒരുക്കിയത്. യാത്രകളുടെ ഓർമകളും കുടുംബ ചിത്രങ്ങളും ശേഖരിച്ച വസ്തുക്കളുമൊക്കെ ഉൾപ്പെടുത്തി, ഒരു 'ട്രാവൽ ഡയറി' പോലെയാണ് വീട് ഒരുക്കിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വിറ്റ്സർലൻഡിലെ ഗസ്റ്റാഡിലും കരീനയ്ക്ക് ഒരു ഹോളിഡേ ഹോം ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഏകദേശ മൂല്യം 33 കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കരീനയുടെ ആഡംബര ജീവിതത്തിൻ്റെ മറ്റൊരു ഭാഗമാണ് വാഹന ശേഖരം. റിപ്പോർട്ട് പ്രകാരം താരത്തിൻ്റെ കാർ ശേഖരത്തിൽ ഓഡി ക്യു7, റേഞ്ച് റോവർ സ്പോർട്ട്, ബിഎംഡബ്ല്യു എക്സ്7 തുടങ്ങിയവയുണ്ട്.
ഓഡി ക്യു7ന് ഏകദേശം 85–95 ലക്ഷം രൂപയും ബിഎംഡബ്ല്യു എക്സ്7ന് 1.22–1.25 കോടി രൂപയുമാണ് റിപ്പോർട്ടിൽ പറയുന്ന വില. സെയ്ഫിനൊപ്പം ഉപയോഗിക്കുന്ന പഴയ മോഡൽ റേഞ്ച് റോവർ സ്പോർട്ടിന് ഏകദേശം 99 ലക്ഷം രൂപയാണ് വില.
കരീനയുടെ വാഹന ശേഖരത്തിൽ മെഴ്സിഡസ് ബെൻസ്-എസ് ക്ലാസ്, ഇ ക്ലാസ്, എന്നിവയും ഉൾപ്പെടുന്നു. എസ് ക്ലാസ് മോഡലിന് ഏകദേശം 1.71 കോടി രൂപ മുതൽ വിലയുണ്ടെന്നും ഇ ക്ലാസിന്റെ വില 75–88 ലക്ഷം രൂപ വരെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കരീനയുടെ ആഡംബര ശേഖരത്തിൽ ഡിസൈനർ ഹാൻഡ്ബാഗുകൾക്കും പ്രത്യേക സ്ഥാനമുണ്ട്. ഷാനൽ ക്വിൽറ്റഡ് ഫ്ലാപ്പ് ബാഗിന് ഏകദേശം 8.48 ലക്ഷം രൂപ വിലയുണ്ട്.
ലൂയി വിറ്റൺ, ഡിയോർ, വൈ.എസ്.എൽ, സെലിൻ തുടങ്ങിയ ബ്രാൻഡുകളുടെ ബാഗുകളും കരീനയുടെ ശേഖരത്തിലുണ്ട്.ലൂയിസ് വിറ്റൺ സ്പീഡി ബന്ദൂലിയർന് ഏകദേശം 1.63 ലക്ഷം രൂപയും മോണോഗ്രാം മെറ്റിസ് എംപ്രൈന്റ് ഹോബോയ്ക്ക് 2.66 ലക്ഷം രൂപയുമാണ് റിപ്പോർട്ട് ചെയ്ത വില. ഡിയോർ ടോട്ട് ബാഗിന് ഏകദേശം 2.91 ലക്ഷം രൂപയുമുണ്ട്.
സിനിമയിലെ ദീർഘകാല കരിയറിൽനിന്നുള്ള വരുമാനം, പരസ്യങ്ങൾ, ബ്രാൻഡ് എൻഡോഴ്സ്മെന്റുകൾ എന്നിവയ്ക്കൊപ്പം റിയൽ എസ്റ്റേറ്റും ആഡംബര വസ്തുക്കളുമെല്ലാം ചേർന്നതാണ് കരീനയുടെ റിപ്പോർട്ട് ചെയ്യപ്പെട്ട സമ്പാദ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates