എളുപ്പത്തില്‍ തയ്യാറാക്കാം; കര്‍ക്കടക കഞ്ഞിക്കൂട്ട്

ആതിര അഗസ്റ്റിന്‍

കര്‍ക്കടകത്തില്‍ ദേഹബലവും രോഗപ്രതിരോധ ശക്തിയും വര്‍ധിപ്പിക്കുന്നതിനും ദഹനശക്തി ക്രമപ്പെടുത്തുന്നതിനും പരമ്പരാഗതമായി ചില പ്രത്യേക അനുഷ്ഠാനങ്ങള്‍ നിലവിലുണ്ട്.

ഇതില്‍ പ്രധാനപ്പെട്ടത് കര്‍ക്കടക കഞ്ഞിയാണ്

കര്‍ക്കടകത്തില്‍ മരുന്നു കഞ്ഞി കുടിക്കുന്നതുകൊണ്ടു ശരീരത്തിലെ വാതം, പിത്തം, കഫം, എന്നീ ത്രിദോഷങ്ങളെ സമാവസ്ഥയില്‍ നിലനിര്‍ത്താനും രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനും സഹായകമാകുന്നു.

എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന കര്‍ക്കടക കഞ്ഞിക്കൂട്ട് അറിയാം

ജീരകം, കരിംജീരകം, അയമോദകം, ചുക്ക്, കുരുമുളക്, തിപ്പലി ഇവ സമം അളവില്‍ എടുത്തു നല്ലപോലെ ഉണക്കി പൊടിച്ചു ശീലപൊടിയാക്കി എടുക്കുക

10 ഗ്രാം പൊടി എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 50 ഗ്രാം അരി, 500 എംഎല്‍ പശുവിന്‍പാല്‍ അല്ലെങ്കില്‍ നാളികേര പാല്‍ ചേര്‍ത്ത് തിളപ്പിച്ച് കഞ്ഞി പാകത്തില്‍ വാങ്ങിവെക്കുക.

അല്‍പ്പം ജീരകവും ചുവന്നുള്ളി അരിഞ്ഞതും പശുവിന്‍ നെയ്യിലോ വെളിച്ചെണ്ണയിലോ മൂപ്പിച്ചു കഞ്ഞിയില്‍ ചേര്‍ത്ത് ചെറുചൂടോടെ കഴിക്കാം.

നവര അരി, പുഴുങ്ങലരി, തവിട് കളയാത്ത അരി, പച്ചരി, യവം, തിന, ചാമ, വരക് എന്നിവ ആരോഗ്യ സ്ഥിതിക്ക് അനുസരിച്ച് കഞ്ഞി ഉണ്ടാക്കാന്‍ ഉപയോഗിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam