സമകാലിക മലയാളം ഡെസ്ക്
വേനൽ കടുത്തതോടെ പാമ്പുകൾ മാളം വിട്ട് ജനവാസ മേഖലകളിലേക്ക് എത്തി തുടങ്ങിയിരിക്കുകയാണ്.
പ്രജനന കാലമായതിനാലും കടുത്ത ചൂടിൽ തണുപ്പ് തേടിയുമാണ് പാമ്പുകൾ ജനവാസ മേഖലയിലേക്കെത്തുന്നത്.
അതിനാൽ പാമ്പുകളെ അകറ്റി നിർത്തുന്നതിനായ് കേരള വനംവകുപ്പ് ചില നിർദ്ദേശങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.
വീടിന്റെ അകവും പുറവും വൃത്തിയായി സൂക്ഷിക്കണം
വാതിലുകൾ ജനലുകൾ എന്നിവയ്ക്ക് സമീപം ചകിരി, വൈക്കോൽ, വിറക് എന്നിവ കൂട്ടി ഇടരുത്.
ചെരുപ്പ്, ഷൂസ്, ഹെൽമറ്റ് എന്നിവ ധരിക്കും മുമ്പേ പരിശോധിക്കണം
അടുക്കള, വാട്ടർടാങ്ക്, ഓവുചാൽ എന്നിങ്ങനെ തണുപ്പുള്ള സ്ഥലങ്ങളും ശ്രദ്ധിക്കണം
വീടിനുള്ളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പുകൾ വെട്ടുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates