സമകാലിക മലയാളം ഡെസ്ക്
ഉറങ്ങുന്നതിന് മുമ്പ് അടുക്കള കഴുകി വൃത്തിയാക്കുന്ന ശീലമുണ്ടെങ്കിലും എല്ലായിപ്പോഴും ഇങ്ങനെ ചെയ്യാൻ നമുക്ക് സാധിക്കാറില്ല.
രാത്രിയിൽ വൃത്തിയാക്കാനുള്ള മടി കാരണം ഭക്ഷണ സാധനങ്ങൾ കൗണ്ടർടോപ്പിൽ സൂക്ഷിക്കുന്നത് പലതരം ജീവികളെ ആകർഷിക്കുന്നു.
രാത്രി അടുക്കള വൃത്തിയാക്കി സൂക്ഷിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
കീടങ്ങളെ അകറ്റുന്നു
രാത്രിയിലാണ് ഏറ്റവും കൂടുതൽ ജീവികളുടെയും പ്രാണികളുടെയും ശല്യം ഉണ്ടാവുന്നത്. ഭക്ഷണാവശിഷ്ടങ്ങളും, മാലിന്യങ്ങളും ഉണ്ടാകുമ്പോൾ ഇവയുടെ ശല്യം വിട്ടുമാറില്ല. അതിനാൽ രാത്രിയിൽ അടുക്കള വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
ഭക്ഷണത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നു
രാത്രിയിൽ അടുക്കളയിൽ ഭക്ഷണ സാധനങ്ങൾ തുറന്ന് വെയ്ക്കുന്നത് പൂർണമായും ഒഴിവാക്കണം. ഇത് അണുക്കൾ ഉണ്ടാവാനും ഭക്ഷണം കേടാവാനും കാരണമാകുന്നു. എന്നാൽ സാധനങ്ങൾ അടച്ചു സൂക്ഷിക്കുന്നത് ഭക്ഷണത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നു.
ദുർഗന്ധം അകറ്റുന്നു
അടുക്കള രാത്രി വൃത്തിയാക്കാതെ ഇടുന്നത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. എന്നാൽ മാലിന്യങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കി സൂക്ഷിക്കുന്നത് ദുർഗന്ധത്തെ അകറ്റാനും അടുക്കള വൃത്തിയായി കിടക്കാനും സഹായിക്കും.
പാത്രങ്ങൾ കഴുകി വൃത്തിയാക്കാം
കഴിച്ച പാത്രങ്ങൾ എപ്പോഴും കഴുകി വൃത്തിയാക്കി വെയ്ക്കാൻ ശ്രദ്ധിക്കണം. രാത്രി മുഴുവൻ പാത്രങ്ങൾ കഴുകാതെ വെയ്ക്കുന്നത് അണുക്കളും ദുർഗന്ധവും ഉണ്ടാവാൻ കാരണമാകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates