സമകാലിക മലയാളം ഡെസ്ക്
മുടിയില്‍ ഓയില്‍ വെറുതേ പുരട്ടിയാല്‍ പോരാ, അത് കൃത്യമായിത്തന്നെ ചെയ്യണം.
മുടിയില്‍ ഓയില്‍ എങ്ങനെ പുരട്ടണമെന്നും എണ്ണ പുരട്ടുമ്പോള്‍ ഒഴിവാക്കേണ്ട തെറ്റുകൾ എന്തൊക്കെയെന്നും നോക്കാം.
ഓയിൽ മസാജിനായി തിരഞ്ഞെടുക്കുന്ന എണ്ണകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കുക. മുടിയുടെ ഘടന അനുസരിച്ചുള്ളതും മുടിയുടെ ആവശ്യകതകൾ തിരിച്ചറിഞ്ഞും എണ്ണകൾ തിരഞ്ഞെടുക്കുക.
തലയോട്ടിയിൽ മുഴുവൻ നന്നായി എണ്ണ പുരട്ടുകയും നന്നായി മസാജ് ചെയ്യുകയും വേണം. ഈയൊരു പ്രവർത്തി എണ്ണകൾ മുടിയുടെ വേരുകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ഗുണം ചെയ്യും.
എണ്ണ പുരട്ടിയതിന് ശേഷം രാത്രി മുഴുവൻ തലയിൽ സൂക്ഷിക്കുന്നത് നല്ലതല്ല. അത് ധാരാളം അഴുക്കും മറ്റും ആകർഷിക്കുന്നു. മികച്ച ഫലങ്ങൾക്കായി ഹെയർ ഓയിൽ കുറഞ്ഞത് ഒരു മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ സൂക്ഷിച്ചാൽ മതിയാവും.
തലയിൽ എണ്ണ പുരട്ടിയതിന് ശേഷം ഇളം ചൂടുള്ള തൂവാല ഉപയോഗിച്ച് തലയിൽ ചുറ്റണം.ഇത് പെട്ടന്ന എണ്ണ മുടിയുടെ റൂട്ടിലേക്ക് ഇറങ്ങാൻ സഹായിക്കും.
എണ്ണ തലയിൽ പുരട്ടിയതിന് ശേഷം നന്നായി ഷാംപൂ ഉപയോഗിച്ച് കഴുകി കളയണം. എണ്ണമയമുള്ള മുടിയിൽ പെട്ടന്ന് അഴുക്ക് പറ്റാനും വിയർപ്പിറങ്ങാനും സാധ്യത കൂടുതലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates