നിങ്ങൾ ലിപ്സ്റ്റിക് തിരഞ്ഞെടുക്കുമ്പോൾ ഇവ ശ്രദ്ധിക്കാറുണ്ടോ?

സമകാലിക മലയാളം ഡെസ്ക്

ലിപ്സ്റ്റിക് ഷേഡുകൾ മാത്രം നോക്കി ലിപ്സ്റ്റിക് തിരഞ്ഞെടുക്കുന്നവരാണ് നമ്മളിൽ പല ആളുകളും. പലപ്പോഴും അത് ശരിയായ തീരുമാനം ആവണമെന്നില്ല.

Lipstick

ചർമ്മനിറം, ചുണ്ടുകളുടെ സ്വഭാവം, ഉപയോഗിക്കുന്ന അവസരം, കൂടാതെ ലിപ്സ്റ്റിക്കിലെ ഘടകങ്ങൾ എന്നിവയും ശ്രദ്ധിക്കേണ്ടതുണ്ട്.

Lipstick

ലിപ്സ്റ്റിക്കുകളിൽ സുരക്ഷിതമായത് എങ്ങനെ തിരഞ്ഞെടുക്കുമെന്ന് നോക്കാം.

Lipstick

ഷിയ ബട്ടർ, ജൊജോബ ഓയിൽ എന്നിങ്ങനെയുള്ള പ്രകൃതിദത്ത ചേരുവകൾ അടങ്ങിയ ലിപ്സ്റ്റിക്കുകൾ തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കുക.

Lipstick

ലിഡ് ഫ്രീ എന്നും, നോൺ ടോക്സിക്ക് എന്നും രേഖപ്പെടുത്തിയിട്ടുള്ള ലിപ്സ്റ്റിക്കുകൾ തിരഞ്ഞെടുക്കുക.

Lipstick

പുതിയ ലിപ്സ്റ്റിക്ക് തിരഞ്ഞെടുക്കുന്നതിന് മുമ്പ് കൈയിൽ പുരട്ടി അലർജി ഇല്ലെന്ന് ഉറപ്പുവരുത്തുക.

Lipstick

മാറ്റ് ലിപ്സ്റ്റിക്കുകൾ ചുണ്ടുകൾ വരണ്ടതാക്കാൻ സാധ്യതയുണ്ട്. അതിനാൽ മോയ്സ്ചറൈസിങ് ലിപ്സ്റ്റിക്കുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

Lipstick

എസ്പിഎഫ് അടങ്ങിട്ടുള്ള ലിപ്സ്ററിക്കുകൾ തിരഞ്ഞെടുക്കുക.

Lipstick

വില കുറഞ്ഞ ലിപ്സ്റ്റിക്കുകൾക്ക് പകരം നല്ല വിശ്വാസ്യതയുള്ള ബ്രാൻഡുകൾ നോക്കി തിരഞ്ഞെടുക്കുക

Lipstick

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika