സ്റ്റൈൽ മാത്രം പോരാ, സൺഗ്ലാസ് തിരഞ്ഞെടുക്കുമ്പോൾ ഇവ ശ്രദ്ധിക്കൂ

സമകാലിക മലയാളം ഡെസ്ക്

സൂര്യപ്രകാശത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാനാണ് സൺഗ്ലാസ് ധരിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ മിക്ക ആളുകളും നിറവും സ്റ്റൈലും മാത്രം നോക്കിയാണ് സൺഗ്ലാസ് തിരഞ്ഞെടുക്കുന്നത്. പക്ഷെ ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ദോഷകരമായേക്കാം.

Sunglasses | Pinterest

ശരിയായ സൺഗ്ലാസ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം.

sunglasses | Pinterest

ഇരുണ്ട നിറത്തിലുള്ള ​ഗ്ലാസുകളാണെങ്കിൽ മാത്രം കണ്ണുകൾക്ക് മികച്ച സംരക്ഷണം ലഭിക്കുമെന്ന ധാരണ തെറ്റാണ്.

പ്രതീകാത്മക ചിത്രം | Pinterest

സൺഗ്ലാസ് വാങ്ങുമ്പോൾ 100 ശതമാനം യു.വി. സംരക്ഷണം നൽകുന്ന UV400 എന്ന ലേബൽ ഉള്ളവ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിലൂടെ സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാനാകും.

പ്രതീകാത്മക ചിത്രം | Pinterest

പോളറൈസ്ഡ് ലെൻസുകൾ ഉള്ള സൺഗ്ലാസുകൾ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ഇത്തരം ഗ്ലാസുകൾ ഗ്ലെയർ കുറയ്ക്കാൻ സഹായിക്കും. അതിലൂടെ കാഴ്ച കൂടുതൽ വ്യക്തവും സുഖകരവുമായി നിലനിർത്താനാകും.

പ്രതീകാത്മക ചിത്രം | Pinterest

സൺഗ്ലാസിന്റെ ഫ്രെയിമിനും പ്രാധാന്യമുണ്ട്. ചെറിയ ഫ്രെയിമുകൾക്കുപകരം വലിയ ഫ്രെയിമുകളോ മുഖം കൂടുതൽ മൂടുന്ന മോഡലുകളോ തിരഞ്ഞെടുക്കുന്നത് വശങ്ങളിൽ നിന്നുള്ള യു.വി. രശ്മികളെയും തടയാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ലെൻസ് നിറം തിരഞ്ഞെടുക്കുമ്പോൾ ഗ്രേ, ഗ്രീൻ, ബ്രൗൺ നിറങ്ങളിലുള്ള ടിന്റഡ് ഗ്ലാസുകൾ കൂടുതൽ അനുയോജ്യമാണെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ഈ നിറങ്ങൾ കാഴ്ചയുടെ വ്യക്തത നിലനിർത്തിക്കൊണ്ട് സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

അടുത്ത തവണ സൺഗ്ലാസ് വാങ്ങുമ്പോൾ ഫാഷൻ മാത്രമല്ല, കണ്ണുകളുടെ ആരോഗ്യവും മുൻഗണന നൽകണമെന്ന് ഓർക്കുക.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File