സമകാലിക മലയാളം ഡെസ്ക്
കടൽ വിഭവങ്ങൾ പൊതുവേ രുചിക്ക് മാത്രമല്ല ആരോഗ്യത്തിനും വളരെ നല്ലതാണ്.
ഇവയില്‍ പ്രോട്ടീന്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഡി കൂടാതെ മറ്റ് പ്രധാന പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
എന്നാൽ ഇവ പാകം ചെയ്യുമ്പോഴും വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം
കടൽ വിഭവങ്ങൾ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കടൽ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഫ്രഷ് ആയിട്ടുളളവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക
പാകം ചെയ്യുന്നതിന് മുന്‍പ് നന്നായി വൃത്തിയാക്കി അതിലെ അഴുക്കുകൾ നന്നായി കളഞ്ഞെന്ന് ഉറപ്പുവരുത്തണം.
പെട്ടെന്ന് പാചകം ചെയ്യുന്നില്ല എങ്കില്‍ ഒരു എയര്‍ ടൈറ്റ് ബാഗിലോ കണ്ടയ്‌നറിലോ പായ്ക്ക് ചെയ്ത് ഫ്രീസറില്‍ സൂക്ഷിക്കുക.
കടല്‍ വിഭവങ്ങള്‍ ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കുന്നത് ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് കാരണമാകാം. ഇത് ഭക്ഷ്യ വിഷബാധയിലേക്ക് നയിച്ചേക്കാം.
ചെമ്മീന്‍, ഞണ്ട് തുടങ്ങിയ കടല്‍ വിഭവങ്ങള്‍ അമിതമായി വേവിക്കുമ്പോള്‍ അത് കട്ടിയുള്ളതും റബ്ബറുപോലെയും ആയിത്തീരും.ചിലപ്പോള്‍ അമിതമായി വേവിച്ചാല്‍ കടല്‍ വിഭവങ്ങള്‍ക്ക് കയ്പ്പ് അനുഭപ്പെടും.
കടൽ വിഭവങ്ങൾ ചില ആളുകൾക്ക് അലർജിയുണ്ടാക്കാൻ ഇടയുണ്ട്. അവർ കടൽ വിഭവങ്ങൾ ഒരു കാരണവശാലും ട്രൈ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates