ഇനി വായ്പയ്ക്കും വില്‍പ്പനയ്ക്കും തടസ്സമില്ല; ഓരോ ഫ്‌ലാറ്റിനും പ്രത്യേക തണ്ടപ്പേരും ഭൂനികുതിയും

സമകാലിക മലയാളം ഡെസ്ക്

ഫ്‌ലാറ്റ്, അപ്പാര്‍ട്‌മെന്റ് ഉടമസ്ഥര്‍ക്ക് ഇനി കെട്ടിടസമുച്ചയം സ്ഥിതിചെയ്യുന്ന സ്ഥലത്തെ അവര്‍ക്ക് അവകാശപ്പെട്ട ഓഹരി അവരുടെ പേരിലാക്കി പോക്കുവരവ് ചെയ്യാം

വ്യക്തിപരമായി ഭൂനികുതി അടയ്ക്കാന്‍ അനുവദിച്ച് കൊണ്ടുള്ള റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി

സംസ്ഥാനത്തെ രണ്ടു ലക്ഷത്തോളം വരുന്ന ഫ്‌ലാറ്റ് ഉടമസ്ഥര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും

നിലവില്‍ ഫ്‌ലാറ്റ് ഉടമയുടെയോ അസോസിയേഷന്റെയോ ഒറ്റതണ്ടപ്പേരില്‍ ഭൂനികുതി അടയ്ക്കുന്ന സ്ഥിതിയാണ്.

ഫ്‌ലാറ്റുകള്‍ പണയപ്പെടുത്തി വായ്പയെടുക്കാനും ജപ്തി നേരിടുന്ന ഫ്‌ലാറ്റുകള്‍ വില്‍ക്കാനും മറ്റുമുള്ള തടസ്സങ്ങള്‍ പുതിയ ഉത്തരവോടെ ഒഴിവാകും

ബാങ്ക് ആവശ്യങ്ങള്‍ക്ക് ഫ്‌ലാറ്റ് ഉടമസ്ഥന് പ്രത്യേക ഭൂനികുതി രസീത് ഹാജരാക്കാനും സാധിക്കും.

ഫ്‌ലാറ്റുകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ഭൂമിയുടെ ഉടമസ്ഥാവകാശം കൂടി ആധാരപ്രകാരം കൈമാറിയാലാണ് പോക്കുവരവ് അനുവദിക്കുക.

ഭൂമി കൈമാറ്റം നടന്നിട്ടുണ്ടോ എന്ന് ആധാരം പരിശോധിച്ച് റവന്യു അധികൃതര്‍ ഉറപ്പാക്കും. ഫ്‌ലാറ്റ് ഉടമയുടെയോ സ്ഥാപനത്തിന്റെയോ നിലവിലുള്ള തണ്ടപ്പേര്‍ സബ് നമ്പര്‍ നല്‍കിയാകും പോക്കുവരവ്.

ഉദാഹരണത്തിന് 50 എന്ന തണ്ടപ്പേര്‍ ഭൂമിയില്‍ നില്‍ക്കുന്ന അപ്പാര്‍ട്‌മെന്റിലെ ഫ്‌ലാറ്റുകള്‍ രണ്ടു വ്യക്തികള്‍ വാങ്ങിയാല്‍ 50/ 1 , 50/2 എന്നിങ്ങനെ ഉപ തണ്ടപ്പേരുകള്‍ നല്‍കുന്ന തരത്തിലാണ് മാറ്റം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates