ചുട്ടുപൊള്ളുന്ന വെയിൽ! ബാഗിൽ ഇതൊക്കെ ഉണ്ടല്ലോല്ലെ

സമകാലിക മലയാളം ഡെസ്ക്

കേരളത്തിൽ റെക്കോർ‍ഡ് ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്. ഈ സാചര്യത്തിൽ പുറത്തിറങ്ങുമ്പോൾ ബാഗിൽ നി‍ർബന്ധമായും കരുതേണ്ട ചില സാധനങ്ങളുണ്ട്.

Summer season | Pinterest

വെള്ളക്കുപ്പി

വേനൽക്കാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് നിർജ്ജലീകരണം. ഇത് ഒഴിവാക്കാൻ ഒരു കുപ്പി തിളപ്പിച്ചാറ്റിയ വെള്ളം ബാ​ഗിൽ കരുതാം. ഇടയ്ക്കിടെ വെള്ളം കുടിക്കാനും ഓർക്കുക.

Water bottle | Pexels

സൺസ്‌ക്രീൻ

വേനൽക്കാലത്ത് പ്രത്യേകിച്ച്, സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം കിട്ടുന്നതിന് സൺസ്ക്രീൻ നിർബന്ധമായും ഉപയോഗിക്കണം. എസ്പിഎഫ് 50 പ്ലസ് സൺസ്ക്രീൻ ഉപയോ​ഗിക്കുന്നതാണ് നല്ലത്.

Sunscreen use | Meta AI Image

കുടയും സൺ​ഗ്ലാസും

നേരിട്ടുള്ള വെയിലിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ കുടയോ തൊപ്പിയോ കയ്യിൽ കരുതുന്നത് നല്ലതാണ്. അതുപോലെ ചർമത്തിനെന്ന പോലെ കണ്ണിന് സൺ പ്രോട്ടക്ഷൻ നൽകുന്നതിന് യുവി പ്രോട്ടക്ഷൻ ഉള്ള സൺ​ഗ്ലാസും കരുതണം.

sun glass | Pinterest

വെറ്റ് ടിഷ്യു

മുഖം ഇടയ്ക്ക് തുടച്ച് ഫ്രഷ് ആയി നിലനിർത്താൻ വെറ്റ് ടിഷ്യു നല്ലതാണ്.

wet tissue | Pinterest

ഒആർഎസ്

ശരീരത്തിന് പെട്ടെന്ന് തളർച്ച അനുഭവപ്പെട്ടാൽ ഒആർഎസ് ലായനി വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ആശ്വസമാണ്.

ORS in summer | pexels

ഡിയോഡറൻ്റ്

വേനൽക്കാലത്ത് വിയർപ്പിന്റെ പ്രശ്നങ്ങൾ സാധാരണമാണ്. അതുകൊണ്ട് തന്നെ ഡിയോഡറൻ്റ് കരുതുന്നത് ഇത് പരിഹരിക്കാൻ സഹായിക്കും.

deodorant | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File