സമകാലിക മലയാളം ഡെസ്ക്
വിനോദങ്ങൾക്കൊപ്പം തന്നെ മക്കളുടെ ഓൺലൈൻ സുരക്ഷയും നാം ഉറപ്പാക്കേണ്ടതുണ്ടെന്ന് കേരള പൊലീസ്.
അവധിക്കാലമായതിനാൽ കുട്ടികളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗങ്ങളിൽ മാതാപിതാക്കൾ ശ്രദ്ധപുലർത്തേണ്ടതുണ്ട്.
പരിചയമില്ലാത്ത ആളുകളുമായി ഓൺലൈനിൽ ചാറ്റ് ചെയ്യരുതെന്ന് കുട്ടികളെ ബോധവൽക്കരിക്കുക.
ഫോട്ടോ, വീഡിയോ, ഫോൺ നമ്പർ, വിലാസം പോലുള്ള വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുതെന്ന് പഠിപ്പിക്കുക.
സംശയാസ്പദമായ ലിങ്കുകൾ, ഗെയിമുകൾ, ആപ്പുകൾ എന്നിവ തുറക്കരുതെന്ന് അറിയിക്കുക.
സോഷ്യൽ മീഡിയ ഉപയോഗം മാതാപിതാക്കളുടെ മേൽനോട്ടത്തിൽ മാത്രം അനുവദിക്കുക.
കുട്ടികൾ കാണുന്ന ഉള്ളടക്കം പ്രായത്തിന് അനുയോജ്യമാണോ എന്ന് പരിശോധിക്കുക.
സൈബർ ബുള്ളിയിംഗ്, വ്യാജ അക്കൗണ്ടുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയെക്കുറിച്ച് അവരെ മുന്നറിയിപ്പ് നൽകുക.
ദിവസവും സ്ക്രീൻ സമയം നിയന്ത്രിച്ച്, കളിയും വായനയും കുടുംബസമയവും പ്രോത്സാഹിപ്പിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates