സമകാലിക മലയാളം ഡെസ്ക്
കേരളത്തിൽ മഴക്കാലം ശക്തമാകുന്നതിനൊപ്പം ഇടിമിന്നലും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്.
ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും ചില കാര്യങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് അധികൃതർ നിർദേശിക്കുന്നു.
ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമാകാമെന്നതിനാൽ ഇടിമിന്നൽ സമയത്ത് സ്വയം സുരക്ഷിതരാകാൻ വേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്ന് നോക്കാം
ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ ഒരു കെട്ടിടത്തിനുള്ളിലേക്ക് മാറണം.
വീട്ടിലാണെങ്കിൽ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ജനലുകളും വാതിലുകളും അടച്ചിടുക.
ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക
ലാൻഡ് ഫോണുകൾ ഉപയോഗിക്കരുത്.
ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ, മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ, മരക്കൊമ്പിലോ കയറി ഇരിക്കരുത്.
വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ, വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യുകയോ ചെയ്യരുത്.
ഇടിമിന്നൽ ഉണ്ടാകുന്ന സമയങ്ങളിൽ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
ഇടിമിന്നലുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽ നിന്നും കർശനമായി വിലക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates