വീട് പൂട്ടി യാത്ര പോവുകയാണോ? സുരക്ഷയ്ക്കായി പൊലീസുണ്ട്

സമകാലിക മലയാളം ഡെസ്ക്

അവധിക്കാലം വരാൻ പോകുന്നതിനാൽ മിക്ക ആളുകളും ദിവസങ്ങളോളം നീണ്ട് നിൽക്കുന്ന യാത്രകൾ പ്ലാൻ ചെയ്തിരിക്കുകയായിരിക്കും.

പ്രതീകാത്മക ചിത്രം | File

അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ദിവസങ്ങളോളം വീട് പൂട്ടി പോകുന്നത് സുരക്ഷിതമാണോ എന്ന ആശങ്കയാണ് പലർക്കും ടെൻഷനാകുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

എന്നാൽ ഇനിമുതൽ അത്തരത്തിലുള്ള ഒരു ടെൻഷൻെറ ആവശ്യമില്ല. കേരള പൊലീസ് നിങ്ങള്‍ക്ക് സഹായത്തിനുണ്ട്.

പ്രതീകാത്മക ചിത്രം | AI Generated

വീട് പൂട്ടി യാത്രപോകുമ്പോൾ സുരഷ ഉറപ്പാക്കാൻ അക്കാര്യം പൊലീസിനെ അറിയിക്കാണമെന്ന് നിർദ്ദേശം.

Kerala Police's Facebook post | Facebook

വീട് പൂട്ടിപ്പോകുന്നവര്‍ക്ക് അക്കാര്യം പൊലീസിനെ അറിയിക്കാന്‍ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലെ 'Locked House Information'' സൗകര്യം വിനിയോഗിക്കാം.

Kerala police's POL App | Screenshot

വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തും.

പ്രതീകാത്മക ചിത്രം | AI Generated

പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

പ്രതീകാത്മക ചിത്രം | AI Generated

യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകിയാൽ മാത്രം മതി.

Kerala police's POL App | Screenshot

ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും കേരള പൊലീസിന്റെ പോൽ ആപ്പ് ലഭ്യമാണ്.

Kerala police's POL App | Screenshot

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file