ബോളിവുഡില്‍ പത്ത് വര്‍ഷം; ആഘോഷമാക്കി കിയാര അഡ്വാനി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് കിയാര അഡ്വാനി.

കിയാര അഡ്വാനി | ഇൻസ്റ്റ​ഗ്രാം

തന്റെ സിനിമ യാത്ര ആരാധകര്‍ക്കൊപ്പമാണ് താരം ആഘോഷമാക്കിയത്.

കിയാര അഡ്വാനി | ഇൻസ്റ്റ​ഗ്രാം

ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

കിയാര അഡ്വാനി | ഇൻസ്റ്റ​ഗ്രാം

പത്ത് വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ഇന്നലെ എന്നപോലെ എല്ലാം ഓര്‍മയുണ്ടെന്നുമാണ് താരം കുറിക്കുന്നത്. തനിക്കൊപ്പം നിന്ന സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും പ്രേക്ഷകര്‍ക്കും കുടുംബത്തിനുമെല്ലാം താരം നന്ദി പറഞ്ഞു.

കിയാര അഡ്വാനി | ഇൻസ്റ്റ​ഗ്രാം

കിയാരയുടെ ഭര്‍ത്താവും നടനുമായ സിദ്ധാര്‍ഥ് മല്‍ഹോത്രയും താരത്തിന് ആശംസകളുമായി എത്തിയിരുന്നു. ഒരു പതിറ്റാണ്ട് നീണ്ട കഠിനാധ്വാനത്തേയും ആവേശത്തേയും പുകഴ്ത്തിക്കൊണ്ടാണ് കുറിപ്പ്.

കിയാര അഡ്വാനി | ഇൻസ്റ്റ​ഗ്രാം

2014ല്‍ ഫഗ്ലി എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്.

കിയാര അഡ്വാനി | ഇൻസ്റ്റ​ഗ്രാം