സമകാലിക മലയാളം ഡെസ്ക്
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആദ്യമായി പങ്കെടുത്ത് ബോളിവുഡ് സുന്ദരി കിയാര അധ്വാനി
സാറ്റിന് ഓഫ് വൈറ്റ് ഗൗണായിരുന്നു കിയാരയുടെ ആദ്യത്തെ ലുക്ക്. പ്രഭാല്‍ ഗൗരംഗാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്.
കിയാര അണിഞ്ഞ പേള്‍ ഇയറിങ്സ് ലുക്കിന് കൂടുതല്‍ മനോഹരമാക്കി. ലൈറ്റ് മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്.
താരത്തിന്റെ ആദ്യ ചുവടുവെപ്പുതന്നെ ആരാധകരുടെ മനം കവര്‍ന്നു. കിയാരയുടെ ലുക്കിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്.
ഹോളിവുഡ് വൈബിലുള്ളതായിരുന്നു താരത്തിന്റെ രണ്ടാമത്തെ ലുക്ക്. പിങ്ക്- ബ്ലാക്ക് കോര്‍സെറ്റ് ഗൗണാണ് താരം തെരഞ്ഞെടുത്തത്.
ഗൗണിന്റെ പിന്‍ഭാഗത്തായി നല്കിയ വലിയ ബോയും എക്സ്റ്റെന്‍ഡഡ് ട്രെയിനും വസ്ത്രത്തെ കൂടുതല്‍ മനോഹരമാക്കി.