വൃക്കകളുടെ ആരോ​ഗ്യം കാക്കാൻ ചില നല്ല ശീലങ്ങൾ

സമകാലിക മലയാളം ഡെസ്ക്

വെള്ളം കുടിക്കുക

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് വ്യക്കകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും വിഷവസ്തുക്കളെ പുറംതളളുന്നതിനും വൃക്കകളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനും രാവിലെ എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കണം.

വ്യായാമം മുടക്കരുത്

രക്തചംക്രമണം മെച്ചപ്പെടുത്താനും വൃക്കകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും സ്‌ട്രെച്ചിങ്, യോഗ അല്ലെങ്കില്‍ വേഗത്തിലുള്ള നടത്തം പോലെയുള്ള ലഘുവായ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി മാറ്റി വെക്കാം.

പ്രഭാത ഭക്ഷണം

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാത ഭക്ഷണം.പഴങ്ങളും പച്ചക്കറികളും, ധാന്യങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ ഇവ അടങ്ങിയ പോഷക സമ്പുഷ്ടമായ പ്രഭാത ഭക്ഷണം വൃക്കകളെ പരിപോഷിപ്പിക്കാനും ദിവസം മുഴുവന്‍ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കാനും സഹായിക്കും.

ഹെര്‍ബല്‍ ടീ

വൃക്കയിലെ വിഷാംശം ഇല്ലാതാക്കാനും വീക്കം കുറയ്ക്കാനും വൃക്കകളുടെ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനും ഹെര്‍ബല്‍ ടീ കുടിയ്ക്കുന്നത് ഗുണം ചെയ്യും.

കഫീന്‍റെ ഉപയോഗം കുറയ്ക്കുക

പ്രഭാതത്തില്‍ ദിവസവും കാപ്പി കുടിയ്ക്കുന്ന സ്വഭാവം ഉണ്ടെങ്കില്‍ അത് മാറ്റുന്നതാണ് ഉത്തമം. കാരണം നിര്‍ജലീകരണം തടയുന്നതിനും വൃക്കകളുടെ പ്രവര്‍ത്തന ഭാരം കുറയ്ക്കുന്നതിനും ശരിയായ ജലാംശം നിലനിര്‍ത്തുന്നതിനും രാവിലെ കാപ്പി കുടിക്കുന്നത് പരിമിതപ്പെടുത്തുക. ഇത് വൃക്കകളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും.

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക

ഭക്ഷണത്തില്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതിന് വൃക്കകളുടെ പ്രവര്‍ത്തനത്തെ വളരെയധികം സഹായിക്കും. വൃക്കകളുടെ ആയാസം കുറയ്ക്കുന്നതിനും ദിവസം മുഴുവന്‍ സന്തുലിതമായ വൃക്കകളുടെ പ്രവര്‍ത്തനം നിലനിര്‍ത്താനും രാവിലെ ഉയര്‍ന്ന സോഡിയം ഭക്ഷണത്തില്‍ ഒഴിവാക്കുക.

ആഴത്തിലുള്ള ശ്വസനം

സമ്മര്‍ദം ഒഴിവാക്കാനും ശ്വാസോച്ഛ്വാസം സുഗമമാക്കാനും ഓക്‌സിജന്റെ ഒഴുക്ക് വര്‍ധിപ്പിക്കാനും രക്തചംക്രമണവും അവയവങ്ങളുടെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തി വൃക്കകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും ശ്വസന വ്യായാമങ്ങള്‍ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates