സമകാലിക മലയാളം ഡെസ്ക്
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്.
ഡയറ്റിൽ പഴങ്ങൾ ചേരുമ്പോൾ മലബന്ധം ഉണ്ടാകാതിരിക്കുകയും ചെയ്യും.
കുഞ്ഞുങ്ങൾക്കു എപ്പോൾ മുതൽ പഴങ്ങൾ നൽകാം, എങ്ങനെ നൽകാം എന്ന് നോക്കാം.
ഏഴു മാസം പ്രായമാകുമ്പോൾ മുതൽ കുഞ്ഞുങ്ങൾക്കു പഴങ്ങൾ നൽകിത്തുടങ്ങാം.
തുടക്കത്തിൽ പഴങ്ങൾ വേവിച്ചു കൊടുക്കുന്നുതാണ് നല്ലത്.
ഏത്തപ്പഴവും ആപ്പിളും ആവിയിൽ വേവിച്ചുടച്ച് സ്പൂണിൽ കോരി അൽപാൽപം വീതം നൽകി തുടങ്ങാം. പിന്നീട് രണ്ടാഴ്ചയ്ക്കുശേഷം പഴങ്ങൾ വേവിക്കാതെ നൽകാം.
നാടൻ പഴങ്ങളാണ് കുഞ്ഞുങ്ങൾക്ക് നൽകാൻ ഏറ്റവും നല്ലത്. ചെറുപഴം, ഏത്തപ്പഴം, പപ്പായ, മാമ്പഴം, സപ്പോട്ട, സീതപ്പഴം എന്നിവയെല്ലാം നല്ലതാണ്. കുഞ്ഞുങ്ങൾക്ക് സീസണൽ ഫ്രൂട്സ് നൽകാനും ശ്രമിക്കുക.
പഴച്ചാറുകൾ നൽകുന്നതിനേക്കാൾ നാരുകൾ ലഭിക്കാൻ നല്ലത് പഴങ്ങൾ ഉടച്ചോ കഷണങ്ങളാക്കിയോ നൽകുന്നതാണ്. ഒൻപതു മാസത്തിനുശേഷം ചെറിയ കഷണങ്ങളാക്കി കൊടുക്കുക.
പഴക്കഷണങ്ങൾ കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങുമോ എന്ന പേടിയുണ്ടെങ്കിൽ ഫ്രൂട്ട് നിബ്ലറിൽ പഴക്കഷണങ്ങൾ വച്ചു നൽകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates