സമകാലിക മലയാളം ഡെസ്ക്
പാമ്പുകളെ കാണുമ്പോൾ ഭയന്ന് പലരും ഉടൻ തന്നെ കൊല്ലാൻ ശ്രമിക്കാറുണ്ട്.
എന്നാൽ ഇന്ത്യയിൽ നിലവിലുള്ള വന്യജീവി സംരക്ഷണ നിയമം, 1972 പ്രകാരം ഭൂരിഭാഗം പാമ്പുകളും സംരക്ഷിത വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അതിനാൽ പാമ്പുകളെ കൊല്ലുന്നത് ക്രൈം ആണ്.
കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് പിഴയും തടവുശിക്ഷയും ലഭിക്കും.
ചില സാഹചര്യങ്ങളിൽ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്.
എന്നാൽ സ്വയരക്ഷയ്ക്കായി ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ പാമ്പിനെ കൊല്ലേണ്ടി വന്നാൽ സാധാരണയായി കേസെടുക്കാറില്ല.
എന്നാൽ മനപ്പൂര്‍വ്വം പാമ്പുകളെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുകയാണെങ്കില്‍ കേസെടുക്കാം.
പാമ്പുകളെ കൊല്ലുന്നത് പോലെ തന്നെ അനുമതിയില്ലാതെ വീട്ടിൽ വളർത്തുന്നതും കുറ്റകരമാണ്.
വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ കൊല്ലാൻ ശ്രമിക്കാതെ അധികൃതരെ വിവരം അറിയിക്കുന്നതാണ് ഏറ്റവും സുരക്ഷിതവും നിയമാനുസൃതവുമായ മാർഗം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates