അടുക്കളയില്‍ രോഗാണുക്കള്‍ മറഞ്ഞിരിക്കുന്നതിനിടെ

സമകാലിക മലയാളം ഡെസ്ക്

ക്ഷണമാണ് ആരോഗ്യത്തിന് പരമപ്രധാനമെന്ന് പറയുമ്പോഴും പലപ്പോഴും അടുക്കളയുടെ ശുചിത്വം നമ്മള്‍ പലപ്പോഴും അവഗണിക്കാറുണ്ട്.

Pexels

പുറമെ ശുചിത്വം തോന്നിയാലും അടുക്കളയിൽ പലപ്പോഴും വിചാരിക്കാത്ത സ്ഥലങ്ങളിലാണ് കൂടുതൽ അഴുക്കും അണുക്കളും ഉണ്ടാവുന്നത്.

pexels

ഫ്രിഡ്ജ്

ബാക്ടീരികള്‍ നിരവധി ഉണ്ടാവാന്‍ സാധ്യതയുള്ള ഇടമാണ് ഫ്രിഡ്ജ്. അതുകൊണ്ട് കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ ഫ്രിഡ്ജില്‍ സാധനങ്ങള്‍ പ്രത്യേകം രീതിയില്‍ സൂക്ഷിക്കുകയും വേണം.

pexels

കിച്ചൺ സിങ്ക്

നിരന്തരം പാത്രങ്ങള്‍ കഴുകുകയും വെള്ളം ഒഴുകി പോവുകയും ചെയ്യുന്നതിനാല്‍ കാഴ്ചയില്‍ വൃത്തിയാണെന്ന് തോന്നിയാലും നിരവധി അണുക്കള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഓരോ തവണ ഉപയോഗിക്കുമ്പോഴും അണുവിമുക്തമാക്കേണ്ടത് അതാവശ്യമാണ്.

Pexels

കട്ടിങ് ബോർഡ്

പ്ലാസ്റ്റിക് അല്ലെങ്കില്‍ തടി കൊണ്ടുള്ള കട്ടിങ് ബോര്‍ഡ് ഉപയോഗിക്കുന്നവരാണ് മിക്കയാളുകളും. ഇവ രണ്ടിലും തങ്ങിനില്‍ക്കുന്ന ഈര്‍പ്പം രോഗണുക്കള്‍ക്ക് വളരാന്‍ വളമാകും. ഓരോ തവണ ഉപയോഗിക്കുമ്പോഴും സോപ്പ് അല്ലെങ്കിൽ ചൂട് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കണം.

Pexels

സ്ക്രബര്‍

പാത്രങ്ങള്‍ വൃത്തിയാന്‍ ഉപയോഗിക്കുന്ന സ്പോഞ്ച് അല്ലെങ്കില്‍ സ്ക്രബര്‍ രോഗാണുക്കളുടെ പ്രജനന കേന്ദ്രമാണ്. രണ്ട് അല്ലെങ്കില്‍ മൂന്ന് ആഴ്ച കൂടുമ്പോള്‍ ഇവ മാറ്റണം.

pexels

കിച്ചണ്‍ ടൗവല്‍

അടുക്കളയില്‍ ഉപയോഗിക്കുന്ന ടൗവലുകള്‍ വൃത്തിയായി കഴുകി ഉണക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അവയില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് രോഗാണുക്കള്‍ വര്‍ധിക്കാന്‍ കാരണമാകും.

Pexels
പ്രതീകാത്മക ചിത്രം | AI Generated
samakalika malayalam