അടുക്കള മാലിന്യങ്ങൾ വെറുതേ കളയല്ലേ,ചെടികൾക്ക് വളമായി ഉപയോഗിക്കാം

സമകാലിക മലയാളം ഡെസ്ക്

അടുക്കളയിൽ ദിവസവും ഉണ്ടാകുന്ന മാലിന്യങ്ങൾ വെറുതേ കളയേണ്ടതില്ല.

പ്രതീകാത്മക ചിത്രം

ഇവയെ ശരിയായ രീതിയിൽ ശേഖരിച്ച് വളമാക്കി മാറ്റിയാൽ വീട്ടിലെ ചെടികൾക്ക് ഉപയോഗിക്കാം.

പ്രതീകാത്മക ചിത്രം

ചെടികൾ തഴച്ചു വളരാൻ ഈ അടുക്കള മാലിന്യങ്ങൾ വളമായി ഉപയോഗിക്കാം.

പ്രതീകാത്മക ചിത്രം

പഴത്തൊലി

ചെടികൾ എളുപ്പം വളരാൻ പഴത്തൊലി വളമായി ഉപയോഗിക്കുന്നത് ഗുണകരമാണ്. ഇതിൽ ധാരാളം പൊട്ടാസ്യവും, ഫോസ്ഫറസും, മിനറലുകളും അടങ്ങിയിട്ടുണ്ട്.

banana peel

കാപ്പിപ്പൊടി

ചെടികൾക്ക് ചുറ്റും കാപ്പിപ്പൊടി വിതറുന്നത് മണ്ണിൽ എപ്പോഴും ഈർപ്പം നിലനിർത്താൻ സഹായിക്കും. കൂടാതെ ഇതിൽ ധാരാളം പോഷകഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

coffee powder | Pinterest

പച്ചക്കറികളുടെ തൊലി

ഉരുളക്കിഴങ്ങ്, ക്യാരറ്റ്, വെള്ളരി തുടങ്ങിയ പച്ചക്കറികളുടെ തൊലികൾ ചെടികൾക്ക് വളമായി പ്രയോഗിക്കാൻ സാധിക്കും. ഇവയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

Vegetable peels

മുട്ടത്തോട്

മുട്ടത്തോടിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് ചെടികൾക്ക് ചുറ്റും പൊടിച്ചിട്ടാൽ മതി. ചെടികൾ എളുപ്പം വളരും.

Egg shels | Pinterest

കഞ്ഞിവെള്ളം

കഞ്ഞിവെള്ളവും ചെടികൾക്ക് നല്ലൊരു വളമായി ഉപയോഗിക്കാൻ കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച്ച് ചെടികളുടെ വളർച്ചയെ പിന്തുണയ്ക്കുന്നു.

കഞ്ഞിവെള്ളം

തേയിലപ്പൊടി

ഉപയോഗം കഴിഞ്ഞ തേയിലപ്പൊടി ചെടികൾക്ക് വളമായി ഉപയോഗിക്കാൻ സാധിക്കും. പ്രത്യേകിച്ചും വേനൽക്കാലത്ത് മണ്ണിൽ ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File