സമകാലിക മലയാളം ഡെസ്ക്
ഓരോ തിരുവാതിരക്കാലത്തും കൂവ കുറുക്കിയതും കൂവപ്പായസവും കഴിച്ചതിന്റെ ഓർമ നിങ്ങളിൽ പലർക്കും ഉണ്ടാകും.
കുറുക്കിനും പായസത്തിനും അപ്പുറം കൂവയ്ക്ക് നിറയെ ഔഷധ ഗുണങ്ങൾ ഉണ്ട്.
ദഹനപ്രശ്നങ്ങൾക്കെല്ലാം പരിഹാരമേകാന്‍ കൂവപ്പൊടിക്ക് കഴിയും.
ഏതു പ്രായക്കാർക്കും കഴിക്കാവുന്ന കൂവയുടെ ഗുണങ്ങളെപ്പറ്റി കൂടുതൽ അറിയാം.
മറ്റ് സ്റ്റാർച്ചുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ എളുപ്പത്തിൽ ദഹിക്കുന്ന കൂവപ്പൊടി, ശിശുക്കൾക്ക് വളരെ നല്ലതാണ്. കൂവ കുറുക്കി കുഞ്ഞുങ്ങൾക്ക് നൽകാം. എളുപ്പത്തിൽ ദഹിക്കും എന്നതുകൊണ്ടു തന്നെ മുലപ്പാലിനു പകരമായും കൂവ ഉപയോഗിക്കാം.
ഗ്ലൂട്ടൻ, ചോളം മുതലായവയോട് അലർജി ഉള്ളവർക്ക് കൂവ പകരമായി ഉപയോഗിക്കാം.
100 ഗ്രാം കൂവപ്പൊടിയിൽ ദിവസവും ആവശ്യമുള്ളതിന്റെ 84 ശതമാനം ഫോളേറ്റ് ഉണ്ട്. ഗർഭിണികൾ കൂവ കഴിക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ സംരക്ഷിക്കും.
ഹോർമോൺ സന്തുലനം നിലനിർത്താനും കൂവ സഹായിക്കും.
കൂവപ്പൊടിയിൽ ഫാറ്റ് തീരെയില്ല. കൂടാതെ കാലറിയും കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
പൊട്ടാസ്യത്തിന്റെ കലവറയാണ് കൂവ. ഇത് ഹൃദയമിടിപ്പും രക്തസമ്മർദവും നിയന്ത്രിക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനുത്തമം.
മൂത്രത്തിലെ അണുബാധ ഉള്ളവർ കൂവ കഴിക്കുന്നത് ഗുണം ചെയ്യും.
ആന്റി ബാക്ടീരിയൽ– ആന്റി സെപ്റ്റിക് ഗുണങ്ങൾ ഉള്ളതാണ് കൂവപ്പൊടി. ഇത് വെള്ളത്തിൽ ചാലിച്ച് മുറിവിൽ പുരട്ടിയാൽ എളുപ്പത്തിൽ മുറിവുണങ്ങും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates