സമകാലിക മലയാളം ഡെസ്ക്
അഴകേറും കാലുകള്‍ ആരുടേയും ശ്രദ്ധ കവരും.
ഒരു വ്യക്തിയുടെ വൃത്തി അയാളുടെ കാല്‍പാദങ്ങളില്‍ നിന്നും വ്യക്തമാണ്.
ശരീരത്തിലെ മറ്റു അവയവങ്ങള്‍ പോലെത്തന്നെ പാദങ്ങളും നന്നായി പരിചരിക്കേണ്ടതുണ്ട്.
കാലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ചില പൊടിക്കൈകള്‍ നോക്കാം
കാലിലെ അണുക്കള്‍ നശിക്കാനായി ദിവസവും ചൂടുവെള്ളത്തില്‍ കാല്‍ കഴുകി വൃത്തിയാക്കുക.
ചെറുനാരങ്ങാ രണ്ടായി മുറിച്ച് കാലില്‍ തേച്ച് പിടിപ്പിച്ച് 15 മിനിറ്റിനുശേഷം കഴുകി കളയുന്നത് കാലുകള്‍ക്ക് നിറം ലഭിക്കാന്‍ നല്ലതാണ്.
രണ്ട് ടീസ്പൂണ്‍ ഒലിവ് എണ്ണയും രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് യോജിപ്പിച്ച മിശ്രിതം കാലില്‍ പുരട്ടി പത്ത് മിനുട്ട് മസ്സാജ് ചെയ്യുക. ശേഷം ചൂടുവെളളത്തില്‍ കാലുകള്‍ കഴുകുക.
ഉപ്പും എണ്ണയും യോജിപ്പിച്ച് മൂന്നുമിനിറ്റ് മസാജ് ചെയ്തതിനുശേഷം അഞ്ചുമിനിറ്റ് ചെറുചൂടുവെളളത്തില്‍ മുക്കി വയ്ക്കുക. അതിനുശേഷം ഒലിവ് ഓയില്‍ കാലില്‍ തേയ്ക്കുന്നത് കാലിനു മൃദുത്വം നല്‍കും.
തൈരില്‍ നാരങ്ങാ നീരും ഗ്ലിസറിനും കടലമാവും ചേര്‍ത്ത് പേസ്റ്റ് ആക്കി കാലുകളില്‍ പുരട്ടി 10 – 15 മിനിറ്റിനു ശേഷം വാഷ് ചെയ്യാം
രണ്ടു സ്പൂണ്‍ ഗ്ലിസറിനും നാരങ്ങാനീരും യോജിപ്പിച്ചു ദിവസവും കുളികഴിഞ്ഞു തേച്ചുപിടിപ്പിച്ചാല്‍ കാല്‍പാദം വിണ്ടു കീറില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates