എല്ലാ താരനും ഒരുപോലെയല്ല, വ്യത്യാസമറിഞ്ഞ് ചികിത്സിക്കാം

സമകാലിക മലയാളം ഡെസ്ക്

ഒരാളുടെ ആരോ​ഗ്യത്തേയും അത്മവിശ്വാസത്തേയും ഒരു പോലെ ബാധിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് താരൻ.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ എല്ലാ തരത്തിലുള്ള താരനും ഒരുപോലെയല്ലെന്നതാണ് പലർക്കും അറിയാത്ത സത്യം.

പ്രതീകാത്മക ചിത്രം | Pinterest

അതിനാൽ, പ്രശ്നത്തിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് ശരിയായ പരിഹാരം കണ്ടെത്തുന്നത് വളരെ പ്രധാനമാണ്.

പ്രതീകാത്മക ചിത്രം | Pinterest

ശരിയായ പരിചരണവും മുൻകരുതലുകളും സ്വീകരിച്ചാൽ താരനെ നിയന്ത്രിച്ച് ആരോഗ്യകരമായ തലമുടി നിലനിർത്താം

പ്രതീകാത്മക ചിത്രം | Pinterest

എണ്ണമയം മൂലമുള്ള ചര്‍മം ചിലരില്‍ താരന് ഇടയാക്കും. ചെറുപയര്‍പൊടിയും താളിയും ഉപയോഗിക്കുന്നത് ഇത്തരക്കാര്‍ക്ക് ഗുണം ചെയ്യും.

Green gram | Pinterest

വരണ്ട ചര്‍മം മൂലമുള്ള താരനുളളവര്‍ തലയോട്ടി എണ്ണമയമുള്ളതാക്കി സൂക്ഷിക്കുന്നത് ഗുണം ചെയ്യും. വെളിച്ചെണ്ണ ചെറുചൂടോടെ തലയില്‍ പുരട്ടി മസ്സാജ് ചെയ്യാം.

പ്രതീകാത്മക ചിത്രം | Pinterest

ആഴ്ചയില്‍ രണ്ടുതവണ നാരങ്ങാനീര് ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നത് താരനെ പ്രതിരോധിക്കാന്‍ സഹായിക്കും.

Lemon juice | Pinterest

ചീപ്പ്, ടവല്‍ എന്നിവ മറ്റുള്ളവരുടെ ഉപയോഗിക്കരുത്.

comb | Pinterest

തലയിണക്കവറുകളും ബെഡ്ഷീറ്റും വൃത്തിയാക്കിവെയ്ക്കണം.

പ്രതീകാത്മക ചിത്രം | Pinterest

ഹെല്‍മെറ്റ് ഉപയോഗിക്കുന്നവര്‍ കോട്ടണ്‍ തുണികൊണ്ട് തല കെട്ടിവയ്ക്കുന്നത് നല്ലതാണ്. തലയില്‍ വിയര്‍പ്പടിയുന്നത് തടയാന്‍ ഇത് സഹായിക്കും.

Helmet | Pinterest

ആഹാരത്തിലും ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നത് താരന്‍ പ്രതിരോധിക്കാന്‍ നല്ലതാണ്. പഴവര്‍ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

Salad | Pinterest

കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ എ, ഇ, ഡി എന്നിവ ആഹാരത്തിന്റെ ഭാഗമാക്കണം.

Salad | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File