കെഎസ്ആര്‍ടിസി ബസ് എവിടെയെത്തി, അറിയാം ഈ ആപ്പിലൂടെ

ആതിര അഗസ്റ്റിന്‍

ആദ്യം പ്ലേ സ്റ്റോറില്‍ പോയി "Chalo - Live Bus Tracking App" ഇന്‍സ്റ്റാള്‍ ചെയ്യുക. ഭാഷ തെരഞ്ഞെടുത്ത് മൊബൈല്‍ നമ്പര്‍ നല്‍കി വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം.(KSRTC BUS)

KSRTC BUS

ബസ് ട്രാക്ക് ചെയ്യാനായി ഹോം പേജിലെ 'Find and track your bus' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

KSRTC BUS

തുടര്‍ന്ന് ഡിഫോള്‍ട്ടായി വരുന്ന കറന്റ് ലൊക്കേഷന്‍ വരും. അതില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തി യാത്ര പുറപ്പെടുന്ന സ്ഥലം രേഖപ്പെടുത്തണം.

KSRTC |

പ്രൊസീഡ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഇതോടെ യാത്ര ചെയ്യാനാവുന്ന വിവിധ ബസ് സര്‍വീസുകളുടെ വിവരങ്ങള്‍ ലഭ്യമാകും.

KSRTC

വ്യൂ റൂട്ട് എന്ന് ഓപ്ഷന്‍ നല്‍കിയാല്‍ ബസ് ട്രാക്ക് ചെയ്യുവാനും ബസ് നിലവില്‍ ഏത് സ്റ്റോപ്പിലാണ് ഉള്ളതെന്നും കാണാം.

KSRTC

ബസ് കടന്നുവരുന്ന ഓരോ സ്‌റ്റോപ്പുകളും കടന്നുപോകുന്ന സ്‌റ്റോപ്പുകളും മനസ്സിലാക്കുവാനും റൂട്ടില്‍ ഉള്ള മറ്റു ബസ്സുകള്‍ ഏതെല്ലാമാണെന്ന് കാണാനാവും.

KSRTC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam