യാത്ര കൊങ്കൺ വഴിയാണോ?; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സമകാലിക മലയാളം ഡെസ്ക്

കൊങ്കൺ റെയിൽപാതയിൽ ( konkan railway ) വേഗ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള മൺസൂൺ ടൈംടേബിൾ ജൂൺ 15ന് നിലവിൽ വരും

konkan railway

പതിവിലും 15 ദിവസം കുറച്ചാണ് ഇത്തവണ കൊങ്കൺ വഴിയുള്ള മൺസൂൺ ടൈംടേബിൾ നടപ്പാക്കുന്നത്

Trains

സാധാരണ ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയായിരുന്നു. ഇത്തവണ ജൂൺ 15 മുതൽ ഒക്ടോബർ 20 വരെയാണ് നിയന്ത്രണം

konkan route

വേ​ഗനിയന്ത്രണം മൂലം കേരളത്തിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ സമയത്തിലും മാറ്റമുണ്ടാകും

Train

റോഹ–വീർ സെക്‌ഷനിൽ (47 കിലോമീറ്റർ) മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കും

konkan route

വീർ–കങ്കാവ്‌ലി സെക്‌ഷനിൽ (245 കി.മീ) ഇത് 75 കിലോമീറ്ററായി പരിമിതിപ്പെടുത്തിയിട്ടുണ്ട്

konkan route

കങ്കാവ്‌ലി–ഉഡുപ്പി സെക്‌ഷനിൽ (377 കി.മീ) 90 കിലോമീറ്ററാണ് പരമാവധി വേഗം നിശ്ചയിച്ചിട്ടുള്ളത്

konkan rail route

പ്രതികൂല കാലാവസ്ഥ മൂലം കാഴ്ചാപ്രശ്നമുള്ള മേഖലകളിൽ 40 കിലോമീറ്റർ വേഗത്തിലേ സഞ്ചരിക്കാവൂ എന്ന് ലോക്കോ പൈലറ്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്

Trains

പരിശീലനം ലഭിച്ച 636 പേരെ മേഖലയിൽ 24 മണിക്കൂറും പട്രോളിംഗിനായി വിന്യസിച്ചതായി അധികൃതർ വ്യക്തമാക്കി

konkan rail route

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam