ജെ.കെ
കൊങ്കണ്‍ റെയില്‍വേ ( konkan railway ) കോര്‍പറേഷനെ ഇന്ത്യന്‍ റെയില്‍വേയില്‍ ലയിപ്പിക്കുന്നു. ഭാവി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിന്റെ അഭാവം മൂലം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് നടപടി
അസുലഭമായ കാഴ്ചയുടെ പുത്തന്‍ യാത്രാനുഭവം സമ്മാനിക്കുന്ന കൊങ്കണ്‍ അതിന്റെ 27 വര്‍ഷം പിന്നിടുമ്പോഴാണ് പുത്തന്‍ കൂടുമാറ്റത്തിന് ഒരുങ്ങുന്നത്
കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, എന്നി സംസ്ഥാനങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവയുടെ ഓഹരി പങ്കാളിത്തത്തിലാണ് 1990 മുതല്‍ കൊങ്കണ്‍ റെയില്‍വേ പ്രവര്‍ത്തിച്ചുവന്നിരുന്നത്
കഴിഞ്ഞ കുറേക്കാലമായി വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ നേരിട്ടിരുന്നത്. ഇതേത്തുടര്‍ന്ന് വികസന പ്രവര്‍ത്തനങ്ങളും മന്ദഗതിയിലായിരുന്നു
ലയനത്തിന് കേരളവും കര്‍ണാടകയും ഗോവയും നേരത്തെ സമ്മതപത്രം നല്‍കി. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയും സമ്മതമറിയിച്ച് റെയില്‍വേ മന്ത്രാലയത്തിന് കത്ത് നല്‍കിയതോടെ ലയനത്തിന് വഴിയൊരുങ്ങി
1998 ലാണ് കൊങ്കണ്‍ റെയില്‍വേ നിലവില്‍ വന്നത്. മഹാരാഷ്ട്രയിലെ റോഹയില്‍ നിന്ന് തുടങ്ങി കര്‍ണാടകയിലെ ടോക്കൂറില്‍ അവസാനിക്കുന്നതാണ് കൊങ്കണ്‍ പാത.
756.25 കിലോ മീറ്റര്‍ ദൈര്‍ഘ്യം. രണ്ടായിരത്തിലധികം പാലങ്ങള്‍, 92 തുരങ്കങ്ങള്‍, 53 സ്റ്റേഷനുകള്‍. ഇതാണ് കൊങ്കണ്‍ റെയില്‍ റൂട്ടിന്റെ പൊതുഘടന
നിരവധി തുരങ്കപാതകള്‍ കൊണ്ടും മലകളെ കൂട്ടി മുട്ടിക്കുന്ന റെയില്‍വേ പാലംകൊണ്ടും പ്രസിദ്ധമാണ് കൊങ്കണ്‍ റെയില്‍ പാത. മെട്രോ മാന്‍ ഇ ശ്രീധരനാണ് കൊങ്കണ്‍ കോര്‍പ്പറേഷന്റെ ആദ്യ ചെയര്‍മാന്‍
1998 ജനുവരി 26-ന് സാവന്താടിയില്‍ നിന്നും എക്സ്പ്രസ് ട്രെയിന്‍ പെര്‍ണം തുരങ്കം പിന്നിട്ട് ടൂറിസ്റ്റ് പറുദീസയായ ഗോവയിലെ മഡ്ഗാവ് സ്റ്റേഷനില്‍ എത്തിയതോടെ രാജ്യത്തിന്റെ മനോഹര സ്വപ്നം പൂവണിഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates