സമകാലിക മലയാളം ഡെസ്ക്
കൊങ്കണ്‍ ( konkan ) വഴിയുള്ള വിവിധ ട്രെയിനുകളുടെ സമയമാറ്റം ഇന്ന് ( ജൂൺ 15- ഞായറാഴ്ച ) നിലവില്‍ വന്നു
കൊങ്കണ്‍ വഴിയുള്ള വിവിധ ട്രെയിനുകളുടെ സമയമാറ്റം ഒക്ടോബര്‍ 20 വരെ തുടരും
എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളില്‍ നിന്ന് 26 ട്രെയിനുകളാണ് കൊങ്കണ്‍ വഴി പോകുന്നത്. എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളും ഇതില്‍ ഉള്‍പ്പെടും.
ഉച്ചയ്ക്ക് 1.25-ന് എറണാകുളം സൗത്തില്‍നിന്ന് പുറപ്പെടാറുള്ള ഡല്‍ഹി നിസാമുദീന്‍ മംഗള എക്‌സ്പ്രസ് (12617) രാവിലെ 10.30-നാകും ഇനിമുതല്‍ യാത്ര ആരംഭിക്കുക
രാവിലെ 5.15-ന് പോകാറുള്ള എറണാകുളം സൗത്ത്-പുനെ എക്‌സ്പ്രസ് (22149) പുലര്‍ച്ചെ 2.15-ന് പുറപ്പെടും
ഞായറാഴ്ച തോറുമുള്ള എറണാകുളം സൗത്ത്-അജ്മേര്‍ മരുസാഗര്‍ എക്‌സ്പ്രസ് (12977) രാത്രി 8.20-ന് പകരം വൈകീട്ട് 6.50-ന് പുറപ്പെടും
നിലവിൽ 09.10 ന് പുറപ്പെട്ടിരുന്ന തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-ഋഷികേശ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-ചണ്ഡീഗഢ് സമ്പർക്ക് ക്രാന്തി എന്നിവ ഇനി 04.50-ന് പുറപ്പെടും
തിരുനെൽവേലി-ഹാപ്പ, തിരുനെൽവേലി-ഗാന്ധിധാം എന്നിവ 05.05-ന് പുറപ്പെടും (നിലവിലെ സമയം-08.00)
നിലവിൽ 07.45 ന് പുറപ്പെട്ടിരുന്ന തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-ലോക്മാന്യ തിലക് ഗരീബ്‌രഥ്-9.10-ന് പുറപ്പെടും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates