വിവാഹം ക്ഷണിക്കാൻ പോയതാണോ?; പ്രധാനമന്ത്രിക്കൊപ്പം സകുടുംബം കൃഷ്ണകുമാർ

സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുടുംബസമേതം കണ്ട് കൃഷ്ണകുമാറും കുടുംബവും.

Krishnakumar and family with Prime Minister Narendra Modi | Instagram

മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, ഭാര്യ സിന്ധു കൃഷ്ണ, മരുമകൻ അശ്വിൻ ഗണേഷ് എന്നിവർക്കൊപ്പം നരേന്ദ്ര മോദിയെ സന്ദർശിച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവച്ചിട്ടുള്ളത്.

Krishnakumar and family with Prime Minister Narendra Modi | Instagram

ദിയ കൃഷ്ണയുടെ മകൻ ഓമിയെ താലോലിക്കുന്ന മോദിയുടെ ചിത്രമാണ് അതിൽ ഏറ്റവും ആകർഷണം.

Omy with Prime Minister Narendra Modi | Instagram

‘‘ദൈവീകം ഈ ബന്ധം...ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു.

Krishnakumar and family with Prime Minister Narendra Modi | Instagram

ഭാരതത്തിന്റെ ഈ കർമയോഗിക്ക് സർവേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു...ജയ്‌ഹിന്ദ്‌.’’എന്ന കുറിപ്പോടെയാണ് കൃഷ്ണകുമാർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

Krishnakumar and family with Prime Minister Narendra Modi | Instagram

തങ്ങളുടെ ചെറിയ സംശയങ്ങൾക്ക് ക്ഷമയോടെ പ്രധാനമന്ത്രി ഉത്തരം നൽകിയെന്നും, ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളുടെ സന്നിധിയിലാണെന്ന് തങ്ങളെന്ന കാര്യം മറന്നുപോയെന്ന കുറിപ്പോടൊയാണ് അഹാന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Ahaana Krishna with Prime Minister Narendra Modi | Instagram

സിനിമ രം​ഗത്ത് നിന്നും രാഷ്ട്രീയ രം​ഗത്ത് നിന്നും നിരവധിപ്പേരാണ് ചിത്രങ്ങളിൽ കമന്റുമായി എത്തുന്നത്.

Diya krishna and family with Prime Minister Narendra Modi | Instagram

അഹാനയുടെ വിവാഹം ക്ഷണിക്കാൻ പോയതാണോ എന്നാണ് കമന്റുകളിലെ പ്രധാന ചോദ്യം.

Ishaani Krishna with Prime Minister Narendra Modi | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File