ഇന്ത്യയുടെ അഭിമാനമായിമാറി കുൽജീത് കൗർ മർഹാസ്

സമകാലിക മലയാളം ഡെസ്ക്

ആഗോള ബഹിരാകാശ ശാസ്ത്രരംഗത്തെ വലിയ ബഹുമതികളിലൊന്നായ ‘മെറ്റിയോറിറ്റിക്കൽ സൊസൈറ്റി’ ഫെല്ലോ ആയി ഇന്ത്യൻ ശാസ്ത്രജ്ഞ പ്രൊഫ. കുൽജീത് കൗർ മർഹാസ് തിരഞ്ഞെടുക്കപ്പെട്ടു.

Kuljeet Kaur Marhas | Facebook

ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് കുൽജീത്.

Kuljeet Kaur Marhas | Facebook

അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ പ്ലാനറ്ററി സയൻസ് ഡിവിഷൻ പ്രൊഫസറാണ് ഇവർ.

Kuljeet Kaur Marhas | Facebook

1933ൽ സ്ഥാപിതമായ മെറ്റിയോറിറ്റിക്കൽ സൊസൈറ്റിയുടെ 93 വർഷത്തെ ചരിത്രത്തിൽ ഈ ബഹുമതി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ശാസ്ത്രജ്ഞയാണ് കുൽജീത്.

Kuljeet Kaur Marhas | Facebook

സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ചും ഉൽക്കകളിലെയും ബഹിരാകാശ വസ്തുക്കളിലെയും രാസഘടനയെക്കുറിച്ചും ഗവേഷണങ്ങൾ നടത്തുന്ന ലോകത്തെ മികച്ച ശാസ്ത്രജ്ഞർക്കാണ് ഈ ഫെല്ലോ പദവി നൽകുന്നത്.

Kuljeet Kaur Marhas | Facebook

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്തുന്ന ഉൽക്കകളിലെയും മറ്റ് വസ്തുക്കളിലെയും ഐസോടോപ്പുകളെക്കുറിച്ചുള്ള പഠനത്തിലാണ് കുൽജീത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.

Kuljeet Kaur Marhas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file