സമകാലിക മലയാളം ഡെസ്ക്
ആരോഗ്യകരമായ ജീവിതത്തിന് മതിയായ ഉറക്കം അനിവാര്യമാണ്.
എന്നാൽ ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ പലർക്കും ആവശ്യത്തിന് ഉറങ്ങാൻ സാധിക്കാറില്ല.
സ്ഥിരമായി ഉറക്കക്കുറവ് ഉണ്ടാകുന്നത് ഹൃദയരോഗം മുതൽ മാനസികാരോഗ്യ പ്രശ്നങ്ങൾക്കടക്കം കാരണമായേക്കാം.
ഉറക്കക്കുറവ് ശരീരത്തെയും മനസിനേയും എങ്ങനെ ബാധിക്കുന്നു എന്ന് അറിയാം
രാത്രിയിൽ ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുന്നവർക്ക് ഹൃദയരോഗം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, ടൈപ്പ്–2 പ്രമേഹം തുടങ്ങിയ ദീർഘകാല രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഉറക്കക്കുറവ് പ്രതിരോധശേഷി കുറക്കുന്നു. ശരീരത്തിൽ അണുബാധകൾക്കുള്ള സാധ്യതകൾ വിർദ്ധിപ്പിക്കുകയും, രോഗമുക്തി വൈകാനും ഇടയാകും.
ശരിയായ ഉറക്കം ലഭിക്കാത്തത് ആശങ്ക, മാനസിക വിഷാദം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് കാരണമായേക്കും
ഉറക്കക്കുറവ് ഓർമ്മശക്തിയേയും ഏകാഗ്രതയേയും ബാധിക്കുന്നു. ഇതിന്റെ ഫലമായി ജോലി സ്ഥലത്തും പഠനത്തിലും ഉൽപാദനക്ഷമത കുറയാം.
ഉറക്കമില്ലായ്മ മൂലമുള്ള ക്ഷീണം പ്രതികരണ വേഗം കുറയ്ക്കുകയും ശ്രദ്ധ കുറയുകയും ചെയ്യുന്നു. ഇതോടെ റോഡ് അപകടങ്ങളും ജോലി സ്ഥലത്തെ പിഴവുകളും വർധിക്കാം.
നീണ്ട കാലമായുള്ള ഉറക്കക്കുറവ് ബുദ്ധിക്ഷയത്തിനും ഡിമെൻഷ്യ പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
മതിയായ ഉറക്കം ലഭിക്കാത്തത് വിശപ്പും മെറ്റബോളിസവും നിയന്ത്രിക്കുന്ന ഹോർമോണുകളെ ബാധിക്കുന്നു. ഇതിലൂടെ വിശപ്പ് കൂടുകയും അമിതവണ്ണം ഉണ്ടാകുകയും ചെയ്യാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates