എച്ച് പി
എംപുരാൻ
മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എംപുരാൻ തിയറ്ററുകളിൽ റിലീസ് ചെയ്ത് ഒരു മാസം തികയുന്നതിന് മുൻപ് തന്നെ ഒടിടിയിൽ എത്തുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഏപ്രിൽ 24 ന് സ്ട്രീം ചെയ്ത് തുടങ്ങും.
വീര ധീര സൂരൻ
അടുത്ത കാലത്തിറങ്ങിയ വിക്രമിന്റെ സോളോ ഹിറ്റായിരുന്നു വീര ധീര സൂരൻ. ഏപ്രിൽ 24 മുതൽ ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
അം അ
ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി, ദേവദർശിനി എന്നിവർ പ്രധാന വേഷത്തിലെത്തിയ അം അ എന്ന ചിത്രവും ഒടിടിയിലെത്തി. ആമസോൺ പ്രൈം വിഡിയോ, സൺ നെക്സ്റ്റ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
മിത്യ
ഒട്ടേറെ ചർച്ചയായി മാറുകയും വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്ത കന്നഡ ചിത്രം മിത്യയും ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെ ചിത്രം ആസ്വദിക്കാനാകും.
ഖൗഫ്
രജത് കപൂറും മോണിക്ക പൻവാറും പ്രധാന വേഷങ്ങളിലെത്തിയ സീരിസ് ഏപ്രിൽ 18 മുതൽ ആമസോൺ പ്രൈം വിഡിയോയിലൂടെ സ്ട്രീമിങ് തുടങ്ങി.
ലോഗൗട്ട്
ഇർഫാൻ ഖാന്റെ മകൻ ബാബിൽ ഖാന്റെ അരങ്ങേറ്റ ചിത്രമാണ് ലോഗൗട്ട്. സീ 5 ലൂടെ ചിത്രം ആസ്വദിക്കാനാകും.
ജിയോ ഹോട്ട്സ്റ്റാറിലൂടെ ഏപ്രിൽ 14 മുതൽ സീരിസ് സ്ട്രീമിങ് തുടങ്ങി. ഇംഗ്ലീഷിന് പുറമേ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.
ദ് ഡയമണ്ട് ഹീസ്റ്റ്
അപൂർവമായ ഒരു വജ്രം കൊള്ളയടിക്കാൻ ശ്രമിക്കുന്നതും പിന്നാലെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ നീണ്ട ഒരു പരമ്പരയുമാണ് ദ് ഡയമണ്ട് ഹീസ്റ്റ് പറയുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം നിങ്ങൾക്ക് ഇപ്പോൾ കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates