സമകാലിക മലയാളം ഡെസ്ക്
സമ്പത്തിൽ വിജയ്‌യെ പോലും പിന്നിലാക്കുന്ന എംഎൽഎ,ആരാണ് ലീമ റോസ്
എന്നാൽ, തമിഴ്‌നാട്ടിലെ മറ്റൊരു സ്ഥാനാർഥിയുടെ ആസ്തിയാണിപ്പോൾ വാർത്തകളിൽ നിറയുന്നത്.
തമിഴ് നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യേക്കാള്‍ ഒമ്പത് മടങ്ങ് അധികം സമ്പത്തുള്ള മറ്റൊരു എംഎല്‍എയുടെ ആസ്തി വിവരങ്ങളാണ് ഇപ്പോൾ വൈറലാകുകയാണ്.
തിരുച്ചിറപ്പള്ളി ജില്ലയിലെ ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്ന് ജയിച്ച എഐഎഡിഎംകെയുടെ ലീമ റോസ് മാര്‍ട്ടിനാണത്.
തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സത്യവാങ്മൂലം പ്രകാരം വിജയ്‌യുടെ ആകെ ആസ്തി ഏകദേശം 648 കോടിയാണ്.
എന്നാൽ 5863 കോടിയാണ് ലീമ റോസ് മാര്‍ട്ടിന്റേയും കുടുംബത്തിന്റെയും ആസ്തി.അതായത് വിജയ്‌യുടെ സമ്പത്തിനെക്കാള്‍ ഏകദേശം 9 മടങ്ങ് അധികം.
139 കോടി രൂപയുടെ ജംഗമ വസ്തുക്കളും 910 കോടി രൂപയുടെ സ്ഥാവര വസ്തുക്കളുമാണ് അവരുടെ പേരിലുള്ളത്.
ലീമ റോസിന്റെ കൈവശം 19,233 ഗ്രാം സ്വർണ്ണവും, 1,31,813 ഗ്രാം വെള്ളിയും 1,217 കാരറ്റ് വജ്രവും 32 ഗ്രാം പ്ലാറ്റിനവുമുണ്ട്. ഭർത്താവിന്റെ കൈവശം 281 ഗ്രാം സ്വർണ്ണവും 20,974 ഗ്രാം വെള്ളിയുമുണ്ട്. മകന്റെ കൈവശം 326 ഗ്രാം സ്വർണ്ണവും 60,380 ഗ്രാം വെള്ളിയുമാണുള്ളത്.
ലോട്ടറി രാജാവ് എന്നറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യയാണ് ലീമ റോസ്.
തെരഞ്ഞെടുപ്പില്‍ 60,795 വോട്ടുകള്‍ നേടിയ ലീമ റോസ്, ടിവികെയുടെ കെ പി കൃഷ്ണനെതിരെ 2,739 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates