നല്ല ആരോഗ്യത്തിനായി കഴിക്കാം പയര്‍ വര്‍ഗ്ഗങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

പയര്‍ വര്‍ഗ്ഗങ്ങൾക്ക് നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ അനിവാര്യ സ്ഥാനമാണുള്ളത്.

Legumes |

സസ്യാഹാരികള്‍ക്ക് മികച്ച പ്രോട്ടീന്‍ ഉറവിടമായ ഇവ ആരോഗ്യകരമായ ജീവിതശൈലിക്ക് അനുയോജ്യമായതാണ്.

Legumes

പ്രോട്ടീന്‍, വിറ്റമിനുകള്‍, സൂക്ഷ്മ പോഷകങ്ങള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ തുടങ്ങിയ ആവശ്യപോഷകങ്ങളാല്‍ സമ്പുഷ്ടമാണിത്.

Legumes

പയര്‍ വര്‍ഗ്ഗങ്ങളുടെ ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

Legumes

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

പയര്‍ വര്‍ഗ്ഗങ്ങളില്‍ കൊഴുപ്പ് കുറവും നാരുകള്‍ ധാരാളവും ഉണ്ട്. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന സമീകൃതാഹാരത്തില്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാദ്ധ്യത കുറയ്ക്കും.

Legumes

പ്രമേഹ സാദ്ധ്യത കുറയ്ക്കുന്നു

പയര്‍ വര്‍ഗ്ഗങ്ങളില്‍ ഗ്ലൈസീമിക് സൂചിക കുറവാണ്. ഇതിലുള്ള സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ദ്ധിക്കാതെ സുസ്ഥിരമായ ഊര്‍ജം നല്‍കുന്നു. ഇന്‍സുലിന്‍ സംവേദന ക്ഷമത മെച്ചപ്പെടുത്തുന്നു.

Legumes

കുടലിന്റെ ആരോഗ്യത്തിന്

പയര്‍ വര്‍ഗ്ഗങ്ങളിലെ നാരുകള്‍ ഒരു പ്രീബയോട്ടിക്കായി പ്രവര്‍ത്തിക്കുകയും കുടലിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളെ നിലനിര്‍ത്തുകയും ചെയ്യുന്നു. ദഹന നാള രോഗങ്ങളുടെ സാദ്ധ്യത കുറയ്ക്കുന്നു. മലബന്ധം തടയുന്നതതില്‍ പ്രധാന പങ്കുവഹിക്കുന്നു.

Legumes

ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തുന്നു

ഇവയിലെ ഉയര്‍ന്ന നാരുകള്‍ ദഹനത്തെ മന്ദഗതിയിലാക്കുന്നു. അങ്ങനെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ഉയര്‍ന്ന കലോറിയും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ക്ക് പകരം സാലഡുകള്‍, സൂപ്പുകള്‍ എന്നിവയില്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ ചേര്‍ക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

Legumes

അര്‍ബുദ സാദ്ധ്യത കുറയ്ക്കുന്നു

പയര്‍ വര്‍ഗ്ഗങ്ങളില്‍ ആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റോ കെമിക്കലുകള്‍, ഡയറ്ററി ഫൈബര്‍ ഉള്‍പ്പെടെ വിവിധ ബയോ ആക്ടീവ് സംയുക്തങ്ങളുണ്ട്. ഇത് അര്‍ബുദ സാദ്ധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. പയര്‍ വര്‍ഗ്ഗങ്ങളുടെ സ്ഥിരമായ ഉപയോഗം വന്‍കുടല്‍, സ്തനം, പ്രോസ്റ്റേറ്റ് കാന്‍സറുകളുടെ സാദ്ധ്യത കുറയ്ക്കുന്നു.

Legumes

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗകാരികളുടെ ആക്രമണത്തിന് വിധേയമാകുമ്പോള്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നു. ഇതില്‍ ഇരുമ്പിന്റെ അളവ് ഉയര്‍ന്ന തോതിലുള്ളതിനാല്‍ വിളര്‍ച്ചയെ തടയുന്നു.

Legumes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam