ചെറുനാരങ്ങ ഫ്രഷ് ആയി ദീർഘനാൾ സൂക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

ജ്യൂസുണ്ടാക്കാനും ചിക്കനും മീനുമെല്ലാം മാരിനേറ്റ് ചെയ്യാനും, സാലഡുകളിൽ ചേർക്കാനും അച്ചാറിട്ടുവെക്കാനുമൊക്കെ ചെറുനാരങ്ങ അത്യാവശ്യമാണ്.

Lemon | Pinterest

എന്നാൽ അൽപം കൂടുതൽ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അവ പെട്ടന്ന് കേടുവരികയോ, ഉണങ്ങിപ്പോകുകയോ ചെയ്യുമെന്ന് പലരും പരാതി പറയാറുണ്ട്.

Lemon | Pinterest

രുചിയിലോ നിറത്തിലോ വ്യത്യാസമില്ലാതെ ഏറെ നാൾ ചെറുനാരങ്ങ സൂക്ഷിക്കാനുള്ള മാർഗങ്ങൾ നോക്കിയാലോ?

Lemon | Pinterest

നാരങ്ങ സിപ്പ് ലോക്ക് കവറിലോ, വായു കടക്കാത്ത കണ്ടെയ്‌നറുകളിലോ സൂക്ഷിക്കാം.ഇങ്ങനെ ചെയ്യുന്നത് അവയുടെ ഈർപ്പം നഷ്ടപ്പെടുന്നത് തടയുകയും അവ കേടാകുന്നത് മന്ദഗതിയിലാക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

ഗ്ലാസ് ജാറിൽ ശുദ്ധജലം നിറച്ച് അതിൽ നാരങ്ങയിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കാം.ഇങ്ങനെ ചെയ്യുന്നത് നാരങ്ങയിലെ ജലാംശം നിലനിർത്താൻ സഹായിക്കും. ദിവസവും ജാറിലെ വെള്ളം മാറ്റാൻ മറക്കരുത്.

പ്രതീകാത്മക ചിത്രം | Pinterest

ഫ്രിഡ്ജിൽ വയ്ക്കുന്നതിന് മുമ്പ് നാരങ്ങ അലൂമിനിയം ഫോയിലിൽ പൊതിയുക. ഇതുവഴി വായുസഞ്ചാരം തടയുകയും ഈർപ്പം നഷ്ടപ്പെടുന്നത് കുറയ്ക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | AI Generated

മുറിച്ച നാരങ്ങ ഫ്രിഡ്ജിൽ വെക്കുന്നതിന് മുമ്പ് പ്ലാസ്റ്റിക് റാപ്പറിൽ പൊതിഞ്ഞ് വായു കടക്കാത്ത പാത്രത്തിൽ വെക്കുക.ഇങ്ങനെ ചെയ്യുന്നത് ഒരാഴ്ച വരെ ഇവ രുചിയും ഗുണവും നഷ്ടമാകാതെ സൂക്ഷിക്കാനാകും.

പ്രതീകാത്മക ചിത്രം | Pinterest

നാരങ്ങ പിഴിഞ്ഞെടുത്ത് അതിന്റെ നീര് ഐസ് ട്രേയിലാക്കി ഫ്രീസറിൽ വെക്കാം. ജ്യൂസുണ്ടാക്കുമ്പോഴോ, കറികളിലോ ഉപയോഗിക്കുമ്പോഴോ ഇതിൽ നിന്ന് ഓരോ ഐസ് ക്യൂബ് എടുക്കാം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File